കെ.ആർ.എൽ.സി.കെ വാർഷിക യോഗവും പുനഃസംഘടനയും
text_fieldsകെ.ആർ.എൽ.സി.കെ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കേരളത്തിൽ നിന്നും കുവൈത്തിൽ വസിക്കുന്ന റോമൻ ലാറ്റിൻ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈത്ത് (കെ.ആർ.എൽ.സി.കെ ) വാർഷിക യോഗവും പുതിയ വർഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിന് ഫാ.പോൾ വലിയവീട്ടിൽ (ഒ.എഫ്.എം), ഫാ. ജോസഫ് (ഒ.എഫ്.എം) എന്നിവർ നേതൃത്വം നൽകി. കുവൈത്തിലെ വിവിധ യൂനിറ്റുകളായ സിറ്റി,അബ്ബാസിയ,സാൽമിയ,അഹ്മദി എന്നിവിടങ്ങളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ബൈജു ഡിക്രൂസ് (പ്രസി), ജെറിബോയ് ആംബ്രോസ് (വൈ. പ്രസി), ജോസഫ് ക്രിസ്റ്റൻ (സെക്ര), ജോസഫ് കാക്കത്തറ (ട്രഷ), ഹെലൻ ജെഫ്‌റി (വനിത കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
പാരമ്പര്യവും വിശ്വാസ ജീവിതവും പുതു തലമുറക്ക് പകർന്നു നൽകുകയും സാമൂഹ്യ ബോധ്യമുള്ള സമൂഹത്തെ രൂപെടുത്തുകയും ചെയ്യുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

