Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജെ​നി​ൻ അ​ഭ​യാ​ർ​ഥി...

ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ സ​ഹാ​യ​വു​മാ​യി കെ.​ആ​ർ.​സി.​എ​സ്

text_fields
bookmark_border
KRCS
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) വ​ഫാ ക​പ്പാ​സി​റ്റി ബി​ൽ​ഡി​ങ് ആ​ൻ​ഡ് മൈ​ക്രോ​ഫി​നാ​ൻ​സ് വ​ഴി വെ​സ്റ്റ്ബാ​ങ്കി​ലെ ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് വി​വി​ധ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ച ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നെ​യാ​ണ് പ​ദ്ധ​തി പ്ര​ധാ​ന​മാ​യും ല​ക്ഷ്യം​വെ​ച്ച​ത്. ഇ​വി​ടെ സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യി​രു​ന്നു. റ​മ​ദാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഈ ​പ​ദ്ധ​തി സ​ഹാ​യി​ച്ച​താ​യി വ​ഫാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മൊ​ഹ​സെ​ൻ അ​ത​വ്നെ പ​റ​ഞ്ഞു.

ഫ​ല​സ്തീ​നി​ക​ളെ തു​ട​ർ​ച്ച​യാ​യി പി​ന്തു​ണ​ക്കു​ന്ന കു​വൈ​ത്ത് അ​മീ​റി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ആ​ത്മാ​ർ​ത്ഥ​മാ​യ ന​ന്ദി അ​റി​യി​ച്ചു. ഫ​ല​സ്തീ​ന് സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത് ഇ​തി​ന​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും അ​ട​ങ്ങു​ന്ന ട​ൺ ക​ണ​ക്കി​ന് സ​ഹാ​യം അ​യ​ച്ചി​ട്ടു​ണ്ട്. 49 മാ​നു​ഷി​ക സ​ഹാ​യ വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​ത്ത് അ​യ​ച്ച​ത്. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ കു​വൈ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ത​ത്ത്വാ​ധി​ഷ്ഠി​ത​വും ദൃ​ഢ​വു​മാ​യ നി​ല​പാ​ടി​ന്റെ​യും ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹാ​യ വി​ത​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugee campHelping aidKuwait NewsKRCS
News Summary - KRCS with helping hands in Jenin refugee camp
Next Story