കെ.ആർ.സി.എസ് ട്രക്കുകൾ സിറിയയിലെത്തി
text_fieldsകെ.ആർ.സി.എസ് ട്രക്കുകൾ സിറിയയിൽ
കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്)യുടെ ഒമ്പത് ട്രക്കുകൾ സിറിയയിൽ എത്തിയതായി അധികൃതർ അറിയിച്ചു. ഭക്ഷണം മുതൽ ആരോഗ്യ സംരക്ഷണ സാമഗ്രികൾ വരെയുള്ള 120 ടൺ സഹായ വസ്തുക്കളുമായാണ് ട്രക്കുകൾ എത്തിയത്. ദുരന്തം ബാധിച്ച സിറിയക്കാരുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് തുർക്കിയിലെ കെ.ആർ.സി.എസ് പ്രതിനിധി ഡോ. എംസാദ് അൽ എനിസി പറഞ്ഞു. ഭൂകമ്പത്തിനു പിറകെ പ്രവർത്തനമാരംഭിച്ച കുവൈത്ത് സഹായ സംഘടനകൾ വിവിധയിടങ്ങളിൽ യഥാസമയം ഫലപ്രദമായ ആശ്വാസം എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

