Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രാ​ദേ​ശി​ക,...

പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര ചാ​രി​റ്റി​ക​ളു​മാ​യി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും -കെ.​ആ​ർ.​സി.​എ​സ്

text_fields
bookmark_border
പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര ചാ​രി​റ്റി​ക​ളു​മാ​യി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും -കെ.​ആ​ർ.​സി.​എ​സ്
cancel
camera_alt

കെ.​ആ​ർ.​സി.​എ​സ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ മ​ഖാ​മി​സ് ചൈ​ൽ​ഡ് ഫ​ണ്ട് പ്ര​തി​നി​ധി​ക​ളു​മാ​യി

കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: പ്രാ​ദേ​ശി​ക, ആ​ഗോ​ള മാ​നു​ഷി​ക ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ലോ​ക​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ വി​ഭാ​ഗ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും സേ​വി​ക്കു​ന്ന​തും തു​ട​രു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ മ​ഖാ​മി​സ് വ്യ​ക്ത​മാ​ക്കി. ചൈ​ൽ​ഡ് ഫ​ണ്ടി​ന്റെ ആ​ഫ്രി​ക്ക​യി​ലെ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ചെ​ഗെ എ​ൻ​ഗു​ഗി, റി​സോ​ഴ്‌​സ് മൊ​ബി​ലൈ​സേ​ഷ​ൻ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ മി​ഷേ​ൽ എ​ൽ. കോ​ർ​മി​യ​ർ എ​ന്നി​വ​രെ സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സം​ഘ​ർ​ഷ​ങ്ങ​ൾ, ദു​ര​ന്ത​ങ്ങ​ൾ, മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​യാ​ൽ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന ഗ​ണ്യ​മാ​യ വെ​ല്ലു​വി​ളി​ക​ൾ അ​ൽ മ​ഖാ​മി​സ് സൂ​ചി​പ്പി​ച്ചു.

കു​വൈ​ത്ത് ചാ​രി​റ്റി​യു​ടെ മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കോ​ർ​മി​യ​ർ അ​ഭി​ന​ന്ദി​ച്ചു. ആ​ഗോ​ള അ​ന്താ​രാ​ഷ്ട്ര മേ​ഖ​ല​യി​ൽ ഇ​ത് വ​ലി​യ പ്ര​ശ​സ്തി​യും അ​ഭി​മാ​ന​ക​ര​മാ​യ പ​ദ​വി​യും നേ​ടി​യി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ചൈ​ൽ​ഡ് ഫ​ണ്ടി​ന്റെ പ​രി​പാ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും സം​യു​ക്ത സ​ഹ​ക​ര​ണ അ​വ​സ​ര​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സം, സം​ര​ക്ഷ​ണം, മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ആ​രോ​ഗ്യം, സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ളെ പി​ന്തു​ണ​ക്കാ​ൻ ഫ​ണ്ട് ശ്ര​മി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​നു​ഷി​ക ശ്ര​മ​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന അ​വ​സ​ര​മാ​ണ് കെ.​ആ​ർ.​സി.​എ​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കു​ട്ടി​ക​ളു​ടെ ചാ​രി​റ്റി​യാ​ണ് ചൈ​ൽ​ഡ് ഫ​ണ്ട്. കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ക​യും അ​വ​രെ ആ​രോ​ഗ്യ​ത്തോ​ടെ​യും വി​ദ്യാ​ഭ്യാ​സ​ത്തോ​ടെ​യും വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ ആ​ളു​ക​ളു​ടെ ഒ​രു ആ​ഗോ​ള സ​മൂ​ഹ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperationKuwait NewsKRCSgulf news malayalam
News Summary - KRCS to increase cooperation with local and international charities
Next Story