റോഹിംഗ്യൻ അഭയാർഥികൾക്ക് സഹായം ഉറപ്പുവരുത്തി കെ.ആർ.സി.എസ്
text_fieldsറോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ കെ.ആർ.സി.എസ് പ്രതിനിധികൾ
കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ കോക്സസ് ബസാറിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പുകളിൽ സഹായം ഉറപ്പുവരുത്തി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). അഭയാർഥി കുടുംബങ്ങൾക്ക് പൂർണമായും സജ്ജീകരിച്ച 1520 ഷെൽട്ടറുകൾ നൽകുന്ന 'അഡാപ്റ്റേഷൻ ആൻഡ് റെസിലിയൻസ് ബിൽഡിങ്' പദ്ധതി പ്രതിനിധിസംഘം സന്ദർശിച്ചു.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റി, ബംഗ്ലാദേശ് റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ ധനസഹായത്തോടെയാണ് ഇവ പൂർത്തിയാക്കുക.
10 ലക്ഷത്തോളം റോഹിംഗ്യൻ അഭയാർഥികൾ ദുഷ്കരമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നും അന്താരാഷ്ട്ര പിന്തുണ ഇവർക്ക് ആവശ്യമുണ്ടെന്നും കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ തനാഖ് പറഞ്ഞു.
2017 മുതൽ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് ബംഗ്ലാദേശിൽ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വെള്ളം, വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളിൽ കെ.ആർ.സി.എസ് വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

