Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ആർ.സി.എസ്...

കെ.ആർ.സി.എസ് വളന്റിയർമാരുടെ എണ്ണം ഉയർത്തി

text_fields
bookmark_border
കെ.ആർ.സി.എസ് വളന്റിയർമാരുടെ എണ്ണം ഉയർത്തി
cancel
camera_alt

കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് അടിയന്തര യോഗത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) വളണ്ടിയർമാരുടെ എണ്ണം 381 ആയി ഉയർത്തി. നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്തും ഫീൽഡ് സന്നദ്ധത വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്ന വിധത്തിൽ പുരുഷ-വനിതാ വളണ്ടിയർമാരെ വിവിധ ഫീൽഡ് ഗ്രൂപ്പുകളിലേക്ക് വിന്യസിച്ചു. സന്നദ്ധപ്രവർത്തകർക്കായി പരിശീലന, പുനരധിവാസ പരിപാടികളും നിലവിലുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് അടിയന്തര യോഗത്തിൽ അടിയന്തര സംഘങ്ങളുടെയും വളണ്ടിയർമാരുടെയും പ്രവർത്തനവും ലോജിസ്റ്റിക്കൽ സന്നദ്ധതയും വിലയിരുത്തിയതായി ചെയർമാൻ ഖാലിദ് അൽ മുഗാമസ് പറഞ്ഞു. അടിയന്തര പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ യോഗം അവലോകനം ചെയ്തു. ദുരിതാശ്വാസ സാമഗ്രികളുടെയും അടിസ്ഥാന സാധനങ്ങളുടെയും വിതരണവും ഉറപ്പാക്കുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനവും വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KRCS increases the number of volunteers
Next Story