Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​പി.​സി...

കെ.​പി.​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നേ​രി​ട്ട്​ വ​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥ​ന

text_fields
bookmark_border
കെ.​പി.​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നേ​രി​ട്ട്​ വ​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥ​ന
cancel

കു​വൈ​ ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പെ​​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ദേ​ശ​ത്തു​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചു.ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രാ​ൻ അ​നു​മ​തി​യി​ല്ല.വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച താ​മ​സി​ച്ച്​ കോ​വി​ഡ്​ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി മാ​ത്ര​മാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ​മാ​യി രാ​ജ്യ​ത്ത്​ ഉ​ണ്ടാ​വേ​ണ്ട വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കാ​ൻ നേ​ര​േ​ത്ത തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ വ​രാ​ൻ അ​നു​വ​ദി​ക്ക​​ണ​മെ​ന്ന്​ കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത്.സ​ർ​ക്കാ​ർ ഇ​ത്​ അം​ഗീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്തും.ബ​യോ ഫ്യൂ​വ​ൽ പ്രോ​ജ​ക്​​ട്, അ​ൽ സൂ​ർ റി​ഫൈ​ന​റി, ഗ്യാ​സ്​ ഇ​റ​ക്കു​മ​തി സൗ​ക​ര്യം, ഗ്യാ​സ്​ ഉ​ൽ​പാ​ദ​ന പ​ദ്ധ​തി തു​ട​ങ്ങി അ​വ​സാ​ന ഘ​ട്ട​ത്തി​ലു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്.അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ ജീ​വ​ന​ക്കാ​ർ​ക്ക്​ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​റ്റു​ള്ള​വ​ർ​ക്ക്​ അ​വ​ധി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPC workerskuwait petroleum corporation
Next Story