കെ.പി.സി. തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കെ.പി.സി തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അനുശോചനം രേഖപ്പെടുത്തി. സമസ്ത പാലക്കാട് ജില്ല പ്രസിഡന്റ് കൂടിയായ കെ.പി.സി തങ്ങൾ നിരവധി സ്ഥാപനങ്ങളുടെയും മേധാവിയായിരുന്നു. പണ്ഡിതനും വിനയാന്വിതനുമായ അദ്ദേഹത്തിന്റെ വിയോഗം വിശ്വാസി സമൂഹത്തതിന് തീരാ നഷ്ടമാണെന്ന് കെ.ഐ.സി ഭാരവാഹികള്‍ അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി. കെ.പി.സി തങ്ങൾ സമൂഹത്തിനും സമസ്തക്കും വേണ്ടി ചെയ്ത സേവനങ്ങൾ നിസ്തുലമാണെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
