കെ.പി.സി പ്രതിദിന എണ്ണ ഉൽപാദന ശേഷി ഉയര്‍ത്തുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) പ്രതിദിന എണ്ണ ഉൽപാദന ശേഷി ഉയര്‍ത്തുന്നു. 2035 ഓടെ ദിനംപ്രതി നാല് ദശലക്ഷം ബാരൽ എണ്ണ ഉൽപാദന ശേഷിയായി ഉയര്‍ത്താനുള്ള പദ്ധതികൾ ആരംഭിച്ചു. ദുറ, മതർബ ഫീൽഡുകളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വദേശിവത്ക്കരണ നിരക്ക് ഉയർത്താനും കെ.പി.സി അനുബന്ധ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
സ്വകാര്യ എണ്ണ മേഖലയിലെ കുവൈത്ത് ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും പുതുതായി ബിരുദം നേടിയവർക്ക് 2026ൽ റിക്രൂട്മെന്റ് ഡ്രൈവ് നടത്താനും തീരുമാനമായി.സി.ഇ.ഒ. ശൈഖ് നവാഫ് അസ്സബാഹ് അധ്യക്ഷനായ യോഗത്തിൽ നിയമന നിരക്ക് വർധന, പ്രമോഷൻ സംവിധാനം പുതുക്കൽ, കെ.ഒ.ടി.സി ഗ്യാസ് പ്ലാന്റ് തൊഴിലാളികളുടെ ട്രാൻസ്ഫർ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

