അശ്ശംലാൻ തുറമുഖത്തിന്റെ സുരക്ഷക്കായി പദ്ധതിയാവിഷ്കരിച്ച് കെ.പി.എ
text_fieldsകുവൈത്ത് സിറ്റി: അശ്ശംലാൻ തുറമുഖത്തിന്റെ നിയന്ത്രണം ശക്തമാക്കുന്നതിനും വ്യക്തികളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനുമായി ചുറ്റുമതിൽ നിർമിക്കാൻ ഒരുങ്ങി കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ).
ചുറ്റും വേലി സ്ഥാപിക്കാനുള്ള അഭ്യർഥന കെ.പി.എ ഉടൻ സർക്കാറിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അശ്ശംലാൻ തുറമുഖത്തിന് ചുറ്റും വേലി സ്ഥാപിക്കുന്നതിനും പൂർത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനും നിബന്ധനകൾക്കും സാങ്കേതിക സവിശേഷതകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി തങ്ങളുടെ പ്രൊപ്പോസലുകൾ സമർപ്പിക്കാൻ പ്രത്യേക കമ്പനികളെ ക്ഷണിക്കുമെന്ന് കെ.പി.എ അധികൃതർ അറിയിച്ചു. ഒമ്പതു മാസംകൊണ്ട് ചുറ്റുവേലി നിർമാണം പൂർത്തീകരിക്കണമെന്നാണ് കെ.പി.എ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

