കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജ് അലുമ്നി മീറ്റ്
text_fieldsകോഴിക്കോട് ഗവ.എൻജിനീയറിങ് കോളജ് അലുമ്നി മീറ്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികളായ കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥികളുടെ അലുമ്നി മീറ്റ് മംഗഫ് മെമറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
2003 മുതൽ 2025 വരെ വിവിധ വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ നിരവധി പൂർവവിദ്യാർഥികളും കുടുംബങ്ങളും പങ്കെടുത്ത സംഗമം വിവിധ പരിപാടികളാൽ ശ്രദ്ധേയമായി.
ജി.ഇ.സി കോഴിക്കോട് ഗ്ലോബൽ അലുമ്നി കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കെ.ഹർഷിദ് ചടങ്ങിൽ മുഖ്യാതിഥിയായി. റമീസ് നാസർ, സാഹിൽ, റാഷിദ്, ജസീം, സനൂജ്, അബ്ഷ ഷൈഫുദ്ദീൻ, ഷബിൻ മുഹമ്മദ് എന്നിവർ പരിപാടികൾ എകോപിപ്പിച്ചു.അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹികക്ഷേമ പരിപാടികൾക്കും കരിയർ, സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്കും പ്രാധാന്യം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.
കുവൈത്തിൽ പുതുതായി എത്തുന്ന അലുമ്നി അംഗങ്ങൾക്ക് 51612910 എന്ന നമ്പറിൽ ബന്ധപ്പെട്ട് അംഗത്വം എടുക്കാം. സംഗമത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മോനു ജോർജ് (പ്രസി), ഷബിൻ മുഹമ്മദ് (ജന.സെക്ര), ജസീം കുന്നത്ത് ചാലി (ട്രഷ), അബ്ഷ ഷൈഫുദ്ദീൻ (വൈ. പ്രസി), റമീസ് നാസർ (ജോ. സെക്ര), സനൂജ് കുഞ്ഞുമുഹമ്മദ് (ഓർഗ.സെക്ര), ടി.കെ. ഷബീർ, റാഷിദ് ചെറുശോല, മുഹമ്മദ് നിയാസ്, ഷംസുദ്ദീൻ, സാഹിൽ കാരണത്ത്, റോഷിത് (അഡ്വൈസറി ബോർഡ്), മുനീർ, അതുൽ അനിൽ, ഫൈസൽ, ശരീഫ്, ഫുആദ്, വിഘ്നേഷ്, മിഷാൽ ഷഹീർ (എക്സിക്യൂട്ടിവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

