‘കോഴിക്കോട് ഫെസ്റ്റ്- 2024’ മേയ് മൂന്നിന്; പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകോഴിക്കോട് ഫെസ്റ്റ് 2024ന്റെ പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ ഹനീഫ്.സി മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലിക്ക് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മെഗാ പ്രോഗ്രാം ‘കോഴിക്കോട് ഫെസ്റ്റ്- 2024’ പോസ്റ്റർ പ്രകാശനം ഫെസ്റ്റ് ജനറൽ കൺവീനർ ഹനീഫ് .സി മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദലിക്ക് നൽകി നിർവഹിച്ചു. മേയ് മൂന്നിന് വൈകീട്ട് അഞ്ചു മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് പരിപാടി. ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ, ഷാനിഫ്, മുസവ്വിർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നു ഫെസ്റ്റിന്റെ പ്രത്യേകതയാണ്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു. വിവിധ ഭാരവാഹികളായ ഷാജി കെ.വി, ഷാഹുൽ ബേപ്പൂർ, നിജാസ് കാസിം, ടി.വി. അസ്ലം, നജീബ് ടി.കെ, മുസ്തഫ മൈത്രി, രാഗേഷ് പറമ്പത്ത്, ഷാഫി കൊല്ലം, കെ.ഫൈസൽ, എം.കെ. മജീദ്, എം.പ്രകാശൻ, താഹ കെ.വി, മൻസൂർ മുണ്ടോത്ത്, സിദ്ദീഖ് കൊടുവള്ളി, ലാലു, മുജീബ്, റീജ സന്തോഷ്, ഹമീദ് കേളോത്ത്, ഇബ്രാഹിം കുട്ടി, ഹസീന ഷെരീഫ്, രേഖ എന്നിവരും അംഗങ്ങളും പങ്കെടുത്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

