ആവേശോജ്ജ്വലമായി ‘കോഴിക്കോട് ഫെസ്റ്റ്- 2024’
text_fields‘കോഴിക്കോട് ഫെസ്റ്റ്- 2024’ അതിഥികളും ഭാരവാഹികളും
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് പതിനാലാം വാർഷികാഘോഷം ‘കോഴിക്കോട് ഫെസ്റ്റ്- 2024’ അബ്ബാസിയ സെൻട്രൽ സ്കൂളിൽ ‘മാമുക്കോയ നഗറിൽ നടന്നു. പ്രസിഡന്റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. കെ.വി. ഷാജി, ടി.കെ. നജീബ് എന്നിവർ ചേർന്ന് മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പിക്ക് നൽകി കൊണ്ട് സുവനീർ പ്രകാശനം ചെയ്തു.
മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് എം.ഡി റഫീഖ് അഹമ്മദ്, മലബാർ ഗോൾഡ് സോണൽ ഹെഡ് അഫ്സൽ ഖാൻ, ഗോസ്കോർ ഫൗണ്ടർ ആൻഡ് സി.ഇ.ഒ അമൽ ഹരിദാസ് അസോസിയേഷൻ രക്ഷാധികാരികളായ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, ജനറൽ സെക്രട്ടറി രേഖ എസ്, ട്രഷറർ മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ ഹനീഫ്. സി സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ‘കോഴിക്കോട് ഫെസ്റ്റ്- 2024’ അവതരിപ്പിച്ച ഒപ്പന
മാംഗോ ഹൈപ്പർ 17ാം വാർഷിക ഭാഗമായുള്ള കൂപ്പൺ ഡ്രോ വിജയി കുമാരിക്ക് ചടങ്ങിൽ കാറിന്റെ താക്കോൽ ചെയർമാൻ ആൻഡ് എം.ഡി റഫീഖ് അഹമ്മദ് കൈമാറി. ഓപറേഷൻ മാനേജർ മുഹമ്മദാലി പങ്കെടുത്തു. മഹിളാവേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ നൃത്ത പരിപാടികളും മെഡക്സ് ടീം അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ട്രിബ്യൂട്ടും പരിപാടിയുടെ മാറ്റുകൂട്ടി. ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ എന്നിവർ നയിച്ച ഗാനമേള ആഘോഷ രാവിന് പകിട്ടേകി. ഫെസ്റ്റ് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഹർഷാദ് കായണ്ണക്ക് ലഭിച്ചു. ഡോ. മെർലിൻ അവതാരികയായി.

