‘കോഴിക്കോട് ഫെസ്റ്റ് 2023’: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകോഴിക്കോട് ഫെസ്റ്റ് 2023ന്റെ പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ ഷൈജിത്
രക്ഷാധികാരി ഹമീദ് കേളോത്തിന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം മെഡെക്സ് മെഡിക്കൽ കെയർ ‘കോഴിക്കോട് ഫെസ്റ്റ് 2023’ ന്റെ പോസ്റ്റർ പ്രകാശനം ഫെസ്റ്റ് ജനറൽ കൺവീനർ കെ. ഷൈജിത് അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്തിന് നൽകി നിർവഹിച്ചു.
മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചുമുതൽ ഗഫൂർ മൂടാടി നഗർ (ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ)യിൽവെച്ച് ഫെസ്റ്റിൽ കലാ സാംസ്കാരിക പരിപാടികൾക്കുപുറമെ പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സ്ന, സിയ ഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
പ്രകാശന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഫൈസൽ സ്വാഗതം പറഞ്ഞു. വിവിധ കൺവീനർമാരായ സി. ഹനീഫ്, പി.വി. നജീബ്, സി. പ്രശാന്ത്, അനിൽ കുമാർ മൂടാടി, പ്രബീഷ്, മഹിള വേദി പ്രസിഡന്റ് അനീച ഷൈജിത്, സെക്രട്ടറി സിസിത ഗിരീഷ്, ജോ. സെക്രട്ടറി മിസ്ന ഫൈസൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പി.വി. വിനീഷ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

