കോഴിക്കോട് ജില്ല എൻ.ആർ.െഎ അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ റിപ്പബ്ലിക് ദിനം ഓൺലൈൻ വഴി ആഘോഷിച്ചു. പ്രസിഡൻറ് ഇലിയാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഉപദേശക സമിതിയംഗം ബഷീർ ബാത്ത റിപ്പബ്ലിക് സന്ദേശം നൽകി. സുരേഷ് മാത്തൂർ, അസിസ് തിക്കോടി, ടി.എം. പ്രജു, അഷിക ഫിറോസ്, സന്തോഷ് പുനത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ഉപദേശക സമിതിയംഗം എം.എം. സുബൈർ സ്വാഗതവും ഫർവാനിയ ഏരിയ പ്രസിഡൻറ് മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു. സജ്ജാദ് കാലിക്കറ്റ് കോഴിക്കോട് നിന്ന് ലൈവ് ഓർക്കസ്ട്രയും കുവൈത്തിലെ പ്രശസ്ത ഗായകൻ സമീർ വെള്ളയിൽ, ഷാഹിന സുബൈർ, ബഷീർ ബാത്ത, അസീസ് തിക്കോടി, ഇലിയാസ് തോട്ടത്തിൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ഇ.പി. ഷഹീർ, കൃഷ്ണൻ കടലുണ്ടി, സഹീർ ആലക്കൽ, അബ്ദുറഹ്മാൻ, ഉബൈദ് ചക്കിട്ടക്കണ്ടി, വിനയൻ, സുഹേഷ്കുമാർ, തുളസീധരൻ തോട്ടക്കര, പ്രത്യുപ്നൻ, വി.എ. ഷംഷീർ, കെ.ടി. സമീർ, റൗഫ് പയ്യോളി, ഫിറോസ് നാലകത്ത്, എ.സി. ഉമ്മർ, ലീന റഹ്മാൻ, ഷൗക്കത്ത് അലി, അനു സുൽഫിക്കർ, ജിഷ സുരേഷ്, ഷിബിൻ, എ.എം. ഷംസുദ്ദിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
