കോഴിക്കോട് ജില്ല അസോസിയേഷൻ ‘കോഴിക്കോട് ഫെസ്റ്റ്’ മേയ് മൂന്നിന്
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് പതിനാലാം വാർഷികം ‘കോഴിക്കോട് ഫെസ്റ്റ് 2024’ മേയ് മൂന്നിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കും. സൂം പ്ലാറ്റ്ഫോമിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാഗേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഹമീദ് കേളോത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന ഷറഫ്, ടി.എസ്. രേഖ, ഓർഗനൈസിങ് സെക്രട്ടറി എം.കെ. മജീദ്, നിർവാഹക സമിതി അംഗം ശ്രീനിഷ് ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി സി. ഹനീഫ് ജനറൽ കൺവീനറും ഹസീന ഷറഫ്, മൻസൂർ മുണ്ടോത്ത് എന്നിവർ ജോയന്റ് കൺവീനർമാരുമായി 151 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഷാഹുൽ ബേപ്പൂർ, കെ.വി. ഷാജി, ടി.വി. അസ്ലം, ടി.കെ. നജീബ്, സന്തോഷ് കുമാർ, മുസ്തഫ മൈത്രി, നിജാസ് കാസിം, രാഗേഷ് പറമ്പത്ത്, ഷിജു കട്ടിപ്പാറ, ഷാഫി കൊല്ലം, ഷംനാസ് ഇസാഖ് എന്നിവർ പ്രധാന ചുമതലകൾ വഹിക്കും.

