കോഴിക്കോട് ജില്ല അസോസിയേഷൻ വിഷു ആഘോഷം
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ വിഷു ആഘോഷം രക്ഷാധികാരി ഹമീദ് കേളോത്ത്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ വിഷു ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. വിഷു -2023 ജനറൽ കൺവീനർ ഷാജി.കെ .വി സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് നജീബ്.പി.വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. മനോജ് കുമാർ കാപ്പാട് വിഷു സന്ദേശം നൽകി. ഷാഹുൽ ബേപ്പൂർ മാമുക്കോയ അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അസോസിയേഷൻ രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ.ടി.എസ് തുടങ്ങിയവർ സംസാരിച്ചു.
മഹിളവേദി പുതുതായി തെരഞ്ഞെടുത്ത മറ്റു ഭാരവാഹികളായ മിസ്ന ഫൈസൽ (ട്രഷ), സഫൈജ നിഹാസ് (വൈ. പ്രസി), ഫിനു ജാവേദ് (ജോ. സെക്ര.) എന്നിവരെ വേദിയിൽ പരിചയപ്പെടുത്തി. ട്രഷറർ സന്തോഷ് കുമാർ നന്ദി പറഞ്ഞു. ഫൈസൽ കാപ്പുങ്കരയുടെ നേതൃത്വത്തിൽ ബാലവേദി മെംബർമാരും അസോസിയേഷൻ മെംബർമാരും അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി. ഗ്രൂപ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി. വേദിയുടെ മുന്നിൽ ബിജു ഗോപാലൻ തയാറാക്കിയ വിഷുക്കണി ഒരുക്കി. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അബ്ബാസിയ ഏരിയ മെംബർ ശങ്കരൻ മേപ്പള്ളി താഴയെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷന്റെ ഉപഹാരം കൈമാറി.

