കോഴിക്കോട് ജില്ല അസോസിയേഷൻ അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനം
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അംഗത്വ ഡിജിറ്റൽ കാർഡ് പ്രകാശനം ചെയ്തു.അബ്ബാസിയ ആർട്ട് സർക്കിള്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഡേറ്റാ സെക്രട്ടറി ഹനീഫ് സി.യിൽനിന്ന് രക്ഷാധികാരി രാഗേഷ് പറമ്പത്ത് ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവഹിച്ചു.
അംഗത്വം പുതുക്കുന്നവർക്കും, പുതിയ അംഗങ്ങൾക്കും ഇനി ഡിജിറ്റൽ കാർഡ് അവരുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ ലഭിക്കും. ഇതോടൊപ്പം അസോസിയേഷൻ ഓൺലൈൻ അംഗത്വ രജിസ്ട്രേഷൻ തുടങ്ങി. അസോസിയേഷൻ ജനറൽ കൗൺസിൽ യോഗത്തിൽ ഡേറ്റ സെക്രട്ടറി ഹനീഫ് സി. ഓൺലൈൻ അംഗത്വ രജിസ്ട്രേഷൻ ലിങ്ക് പുതിയ അംഗത്വത്തിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ പ്രസിഡന്റ് പി.വി. നജീബ് , രക്ഷാധികാരികളായ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി ടി.എസ്. രേഖ എന്നിവർ സന്നിഹിതരായിരുന്നു.

