കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി
text_fieldsമിസ്ന ഫൈസൽ (ട്രഷ), ഹസീന അഷ്റഫ് (പ്രസി),ടി.എസ്. രേഖ (സെക്ര)
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ മഹിളാവേദി 2023-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസീന അഷ്റഫ് (പ്രസി), ടി.എസ്. രേഖ (സെക്ര), മിസ്ന ഫൈസൽ (ട്രഷ), സഫൈജ നിഹാസ് (വൈ. പ്രസി), ഫിനു ജാവേദ് (ജോ. സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ.
രക്ഷാധികാരികളായ ഹമീദ് കേളോത്ത്, സിറാജ് എരഞ്ഞിക്കൽ, രാഗേഷ് പറമ്പത്ത് എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
സൂം പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ മഹിളാവേദി പ്രസിഡന്റ് അനീച്ച ഷൈജിത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.വി. നജീബ്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, സിറാജ് എരഞ്ഞിക്കൽ, മഹിളാവേദി മുൻ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, ഫഹാഹീൽ ഏരിയ പ്രസിഡന്റ് ദിവ്യ റിജേഷ്, ജഹറ ഏരിയ പ്രസിഡന്റ് ഫായിസ ഷംനാസ്, സഫിയ സിദ്ദീഖ്, ബെനിഫിറ്റ് ആൻഡ് കാരുണ്യം സെക്രട്ടറി ടി.വി. അസ്ലം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സിസിത ഗിരീഷ് സ്വാഗതവും മിസ്ന ഫൈസൽ നന്ദിയും പറഞ്ഞു.

