കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് പുതിയ ഭാരവാഹികൾ
text_fieldsരാഗേഷ് പറമ്പത്ത്, കെ.വി. ഷാജി, സി.ഹനീഫ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് വാർഷിക റിപ്പോർട്ടും, ട്രഷറർ സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മറ്റു വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു.
എം.ടി. വാസുദേവൻ നായരുടെ അനുസ്മരണ പ്രമേയം മുസ്തഫ മൈത്രിയും ഡോ. മൻമോഹൻ സിങ്ങിന്റെ അനുസ്മരണ പ്രമേയം നിജാസ് കാസിമും അവതരിപ്പിച്ചു. ഹസീന അഷ്റഫ്, രേഖ ടി.എസ് എന്നിവർ ആശംസകൾ അറിയിച്ചു. ജാവേദ് ബിൻ ഹമീദ് സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. വരണാധികാരി അബ്ദുൽ നജീബ് ടി.കെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: രാഗേഷ് പറമ്പത്ത് (പ്രസി.), ഷാജി കെ.വി. (ജന.സെക്ര.), സി. ഹനീഫ് (ട്രഷ.), പി.വി. നജീബ്, മജീദ് എം.കെ. (വൈ.പ്രസി.), ജാവേദ്ബിൻ ഹമീദ് (ജോ.സെക്ര.), ടി.വി. അസ്ലം (ജോ.ട്രഷ.), ഒ.എം. സന്തോഷ് (ഓർഗനൈസിങ് സെക്ര.), സന്തോഷ് കുമാർ (ബെനഫിറ്റ്, കാരുണ്യം), ഫൈസൽ കാപ്പുങ്കര (ആർട്സ്, കൾച്ചർ), സിദ്ദീഖ് സി.പി, (വെബ്, ഐ.ടി), റഷീദ് ഉള്ളിയേരി (മീഡിയ, പബ്ലിസിറ്റി), ഷംനാസ് ഇസ്ഹാഖ് (മെംബർഷിപ്, േഡറ്റ), ഷിജു കട്ടിപ്പാറ (സ്പോർട്സ്).

