കുവൈത്ത്: കോഴിക്കോട് ജില്ല അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മെംബർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.വി. നജീബ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി സെക്രട്ടറി ടി.എസ്. രേഖ എന്നിവർ ആശംസകൾ അറിയിച്ചു.
പത്താം തരത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ഫാത്തിമ ഹിബ, അലൻ വി. അനിൽ, ഹരിനന്ദ്, ഇഷാൻ ഷംസുദ്ദീൻ, ലിബ ഫാത്തിമ, നിഖിത ശിവകുമാർ, ശിവപ്രകാശ്, ഫാത്തിമ റഹല, പ്ലസ് ടു വിദ്യാർഥികളായ അഞ്ജന പ്രമോദ്, സൂര്യകാന്ത് സന്തോഷ്, അഫ്ലാഹ് സെനിൻ, മിൻഹ മുത്തലിബ് ആനപ്പാറ, ആയിഷ മനാൽ, അമീൻ അഹ്സൻ, അഥീന എം, അഭിഷേക് കൃഷ്ണ, അവന്തിക ബാബു, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെസ ഗഫൂർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. അസോസിയേഷൻ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

