കോഴിക്കോട് ജില്ല അസോസിയേഷൻ ‘കോഴിക്കോട് ഫെസ്റ്റ്’ ഇന്ന്
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത്, 14ാം വാർഷികാഘോഷം ‘കോഴിക്കോട് ഫെസ്റ്റ്- 2024’ വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയാറാക്കിയ ‘മാമുക്കോയ നഗറിൽ’ ആണ് ആഘോഷം. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ തുടങ്ങിയ ഗായകരും നബീൽ, മുബഷിർ, ഹകീം അടങ്ങുന്ന ഓർക്കസ്ട്ര ടീമും നയിക്കുന്ന സംഗീത വിരുന്ന്, മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരം എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷൻ പ്രസിഡന്റ് പി.വി. നജീബ്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, കോഴിക്കോട് ഫെസ്റ്റ് 2024 ജനറൽ കൺവീനർ ഹനീഫ്.സി, ജുനൈസ്, കെ. മുഹമ്മദ് അലി, ഹസീന അഷ്റഫ്, രേഖ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച കുവൈത്ത് വിമാനത്താവളത്തിൽ കലാകാരൻമാർക്ക് ഭാരവാഹികൾ സ്വീകരണം നൽകി.

