കോഴിക്കോട് ജില്ല അസോസിയേഷന് ജഹ്റ ഏരിയ ഭാരവാഹികൾ
text_fieldsനിസാർ നിലയടുത്ത്, നിജേഷ് നാരായൺ, അനൂപ് കെ. കെ, മസ്തൂറ നിസാർ, റന അഫ്സൽ, സജീറ ഷംനാസ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ ജഹ്റ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിഗ്ഗായി ഖസർ ഗർണ്ണാട്ട റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡന്റ് അഫ്സൽ ചങ്ങരോത്ത് അധ്യക്ഷത വഹിച്ചു.
അസോസിയേഷന് വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, താഹ കെ.വി, സി. ഹനീഫ്, ഷംനാസ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. രാഗേഷ് പറമ്പത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഫായിസ് ചങ്ങരോത്ത് സ്വാഗതവും ബാസിത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:നിസാർ നിലയടുത്ത് (പ്രസി), ഫായിസ് ചങ്ങരോത്ത് (വൈ.പ്രസി), നിജേഷ് നാരായൺ (സെക്ര), ബാസിത്ത് ബിൻ ഹമീദ് (ജോ.സെക്ര), കെ.കെ. അനൂപ് (ട്രഷ), ജാവേദ് ബിൻ ഹമീദ്, ഫൈസൽ കാപ്പുങ്കര, സിബി ഉള്ളാട്ടിൽ, ഷംനാസ് ഇസാഖ്, അഫ്സൽ ചങ്ങരോത്ത് (കേന്ദ്ര നിര്‍വാഹക സമിതി).
മഹിളാവേദി: മസ്തൂറ നിസാർ (പ്രസി), റന അഫ്സൽ (സെക്ര), സജീറ ഷംനാസ് (ട്രഷ), ഫിനു ജാവേദ്, മിസ്ന ഫൈസൽ, ഫായിസ ഷംനാസ്, ആരിഫ ബാസിത്ത് (കേന്ദ്ര നിര്‍വാഹക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

