കോഴിക്കോട് ജില്ല അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ-1ന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റ്-2025, സീസൺ-1ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ട്രഷറർ സി. ഹനീഫ് മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി ടി.എസ്. രേഖ, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു. ഫെബ്രുവരി 14ന് വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്ഥാൻ സ്കൂൾ ടർഫിലാണ് ടൂർണമെന്റ്. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയോ ഫെബ്രുവരി ആറിന് മുമ്പായി 66851717 / 97487608 എന്നീ നമ്പറുകളിലോ ഏരിയ പ്രസിഡന്റ് മുഖേനയോ, kozhikodeassociationkuwait@gmail.com എന്ന അസോസിയേഷൻ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ ടി.വി. അസ് ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

