കോഴിക്കോട് ജില്ല അസോസിയേഷൻ കുടുംബക്ഷേമ ആനുകൂല്യ വിതരണം
text_fieldsകുവൈത്ത്സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഫര്‍വാനിയ ഏരിയ അംഗമായിരുന്ന പരേതനായ സഹദ് കുതിരോടിയുടെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി ആനുകൂല്യം കെ. മുരളീധരൻ എം.പി കൈമാറിയതായി സംഘടന അറിയിച്ചു. മൂടാടി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം എ.വി ഉസ്ന, വിനോദ് കെ.ടി, കാളിയേരി മൊയ്തു, സന്തോഷ് കെ.ടി, അസോസിയേഷൻ പ്രതിനിധികളായ പ്രസിഡന്റ് നജീബ് പി.വി, രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ, ഓർഗനൈസിങ് സെക്രട്ടറി എം.കെ. മജീദ്, കേന്ദ്ര നിർവാഹക സമിതി അംഗം കെ.വി ഷാജി, മുൻ പ്രസിഡന്റ് രാജഗോപാൽ എടവലത്ത്, മുൻ രക്ഷാധികാരി ആർ.ബി. പ്രമോദ്, മുൻ ഭരണസമിതി അംഗങ്ങളായ മുനീർ മരയ്ക്കാൻ, ശശിധരൻ കോവിലേരി എന്നിവർ സന്നിഹിതരായി.
