കോഴിക്കോട് ജില്ല അസോസിയേഷൻ ക്രിസ്മസ് ന്യൂഇയർ ആഘോഷം
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ ക്രിസ്മസ് ന്യൂഇയർ ആഘോഷത്തിൽ ഷെമ്മാഷൻ മാത്യു അലക്സ് മാത്യു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ക്രിസ്മസ് ന്യൂഇയർ ആഘോഷം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് നജീബ് പി.വി അധ്യക്ഷത വഹിച്ചു. ഷെമ്മാഷൻ മാത്യു അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷറഫ്, രേഖ ടി.എസ്, അലക്സ് മാത്യു പുത്തൂർ എന്നിവർ ആശംസകൾ നേർന്നു. ക്രിസ്മസ് ന്യൂയർ കേക്ക് ഭാരവാഹികളും അതിഥികളും ചേർന്ന് മുറിച്ചു.
അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും റാഫി കല്ലായിയുടെയും അസോസിയേഷൻ അംഗങ്ങളുടെയും സംഗീത വിരുന്നും നടന്നു. ഭാരവാഹികളായ എം.കെ. മജീദ്, ഫൈസൽ കെ, ഷാഹുൽ ബേപ്പൂർ, ടി.വി. അസ് ലം, കെ.വി. താഹ, സിദ്ദിഖ് കൊടുവള്ളി, ഷംനാസ് ഇസ്ഹാഖ്, നിർവാഹക സമിതി അംഗങ്ങളായ കെ.വി. ഷാജി, മുസ്തഫ മൈത്രി, സജിത്ത്, സിജു കാട്ടിപ്പാറ, ലാലു, ജിനു മക്കട,നിജാസ് കാസിം ഏരിയ ഭാരവാഹികളായ ബിജുഗോപാൽ, നിസാർ എന്നിവർ നേതൃത്വം നൽകി. ആഘോഷ പരിപാടി കൺവീനർ ഷാഫി കൊല്ലം സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

