Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​​െൻറ നേതൃത്വത്തിൽ പു​തു​വ​ത്സ​ര- ക്രി​സ്മ​മ​സ് ​കേ​ക്ക് മു​റി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ക്രി​സ്​​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഹാ​ളി​ൽ ന​ട​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ മൂ​ടാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് റി​ജി​ൻ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഷൈ​ജി​ത്ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. റ​വ. ഷി​ബു കെ (​സെ​ന്റ് ജെ​യിം​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്) ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. സൈ​ക്കി​ൾ യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ഹി​ള വേ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​സി​ഡ​ന്റ് അ​നീ​ച ഷൈ​ജി​ത്ത്‌ വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് ആ​ർ.​ബി ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ഹി​ള വേ​ദി സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ്, ബാ​ല​വേ​ദി പ്ര​സി​ഡ​ന്റ് ശ​ല​ഭ പ്രി​യേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ പി.​വി. വി​നീ​ഷ് ന​ന്ദി പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​ക​ളും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പു​തു​വ​ത്സ​ര കേ​ക്ക് മു​റി​ച്ചു.

ബാ​ല​വേ​ദി, മ​ഹി​ള വേ​ദി, മ​റ്റ്​ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മു​പ്പ​തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന 25 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള മി​ക്സ​ഡ് ഡാ​ൻ​സ് വ്യ​ത്യ​സ്താ​നു​ഭ​വ​മാ​യി. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearKozhikode District Association
News Summary - Kozhikode District Association Christmas New Year celebration
Next Story