കോഴിക്കോട് ജില്ല അസോസിയേഷൻ ബാലവേദി ഭാരവാഹികൾ
text_fieldsശലഭ പ്രിയേഷ്, നന്ദിക ജയേഷ്, റിതിക റിജേഷ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ ബാലവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ശലഭ പ്രിയേഷ് (പ്രസി.), നന്ദിക ജയേഷ് (സെക്ര.), റിതിക റിജേഷ് (ആർട് ആൻഡ് കൾചറൽ സെക്രട്ടറി). ഏരിയ പ്രസിഡന്റുമാരായി നിയതി അനിൽകുമാർ (അബ്ബാസിയ), സിയ സഹ്റ (ഫർവാനിയ), സിദ്റ ഫൈസൽ (ജഹ്റ), അമാൻ റിസ്‍വാൻ റിയാസ് (സാൽമിയ), അവിക്ഷിത് ജ്യോതി (ഫഹാഹീൽ) എന്നിവരെയും തെരഞ്ഞെടുത്തു. മഹിളവേദി വൈസ് പ്രസിഡന്റ് ജീവ ജയേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതവും ട്രഷറർ അഞ്ജന രജീഷ് നന്ദിയും പറഞ്ഞു. ബാലവേദി മുൻ പ്രസിഡന്റ് അക്താബ് ദിയാൻ, മുൻ സെക്രട്ടറി അലൈന ഷൈജിത്ത്, മുൻ ആർട് ആൻഡ് കൾചറൽ സെക്രട്ടറി അഞ്ജന പ്രമോദ് എന്നിവർ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ്, ജനറൽ സെക്രട്ടറി കെ. ഫൈസൽ, ട്രഷറർ പി.വി. വിനീഷ്, മഹിളവേദി ഒബ്സർവർ കെ. ഷൈജിത്ത്, മഹിളാവേദി മുൻ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, മഹിളാവേദി മുൻ വൈസ് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജ്യോതി ശിവകുമാർ, ഷൈന പ്രിയേഷ്, ദിവ്യ റിജേഷ്, റിൻസി ബഗീഷ്, ടി.കെ. രേഖ, ദിഷി എന്നിവർ സംസാരിച്ചു.

