കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദി ഭാരവാഹികളായി
text_fieldsസാക്കിയ ജുമാന, ഐയാസ് ഷംനാസ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടന്ന യോഗത്തിൽ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ് അധ്യക്ഷത വഹിച്ചു.
സാക്കിയ ജുമാന പ്രസിഡന്റും ഐയാസ് ഷംനാസ് സെക്രട്ടറിയുമാണ്. അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ.വി. ഷാജി, ട്രഷറർ സി. ഹനീഫ്, മഹിളാവേദി വൈസ് പ്രസിഡന്റ് ഷഹൈജ എന്നിവർ സംസാരിച്ചു. മഹിളാവേദി നിർവാഹക സമിതി അംഗങ്ങളായ ഫിനു ജാവേദ്, ഫായിസ ഷംനാസ്, ഹരിതമ അമൽ, ഷിഗ്ന പ്രസൂൺ, അനുഷ പ്രജിത്ത്, താജിബ, ജസീല എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.എസ്. രേഖ സ്വാഗതവും ജോയന്റ് സെക്രട്ടറി സഫൈജ നിഹാസ് നന്ദിയും പറഞ്ഞു.

