കോഴിക്കോട് ജില്ല അസോ. കുടുംബക്ഷേമ സഹായ വിതരണം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഫഹാഹീൽ ഏരിയ അംഗമായിരുന്ന പരേതനായ റഫീഖിന്റെ കുടുംബത്തിനുള്ള കുടുംബക്ഷേമ പദ്ധതി വിതരണം ചെയ്തു.
തലക്കുളത്തൂർ പറമ്പത്ത് റഫീഖിന്റെ വസതിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. പ്രജിത, വാർഡ് കൗൺസിലർ സി. അബ്ദുൽ ജലീൽ, റോഷൻ ബാബു, കെ. ചന്ദ്രൻ നായർ, സി.പി.കെ. ഉമ്മർ, കെ. കൃഷ്ണൻകുട്ടി, തനിയാടത്ത് ജുമുഅ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ആലി അന്താനത്, അസോസിയേഷൻ പ്രതിനിധികളായ ഓർഗനൈസിങ് സെക്രട്ടറി എം.കെ. മജീദ്, മീഡിയ സെക്രട്ടറി അഷ്റഫ് കണ്ടി, അബ്ബാസിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് കൊയിലാണ്ടി, കേന്ദ്ര നിർവാഹക സമിതി അംഗം എം.എം. പ്രകാശൻ, ഫഹാഹീൽ ഏരിയ ജോ. സെക്രട്ടറി മെഹബൂബ് മൂടാടി എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

