Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള ക്ര​മീ​ക​ര​ണം; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നേ​ര​ത്തേ​യാ​ക്കും

text_fields
bookmark_border
കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള ക്ര​മീ​ക​ര​ണം;   എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നേ​ര​ത്തേ​യാ​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: കോ​​ഴി​​ക്കോ​​ട്​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ റ​​ൺ​​വേ റീ​​കാ​​ർ​​പ​​റ്റി​​ങ്​ പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ർ​​വി​​സു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​ന്ന​തി​നാ​ൽ കോ​ഴി​ക്കോ​ട് കു​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം വ​രും. ജ​​നു​​വ​​രി 15 മു​​ത​​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക്ര​മീ​ക​ര​ണം. പ​​ക​​ൽ 10 മു​​ത​​ൽ വൈ​​കീ​​ട്ട് ആ​​റു​ വ​​രെ വി​​മാ​​ന സ​​ർ​​വി​​സു​​ക​​ൾ​​ക്ക്​ നി​​യ​​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചും ഈ ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ മ​റ്റു സ​ർ​വി​സു​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കി​ല്ല.

അ​തേ​സ​മ​യം, ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​നെ ഇ​ത് നേ​രി​യ രീ​തി​യി​ൽ ബാ​ധി​ക്കും. ഇ​തി​നാ​ൽ ഈ ​വി​മാ​നം പു​റ​പ്പെ​ടു​ന്ന സ​മ​യം 9.50 ആ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം 9.50നും ​ബാ​ക്കി ദി​വ​സം 8.10നു​മാ​കും വി​മാ​നം കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ക.

അ​തി​നി​ടെ, കു​വൈ​ത്തി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് 16ന് 11.50​ന് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 11.20 ന് ​പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ 8.20ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​ണം. വി​മാ​നം വൈ​കീ​ട്ട് 6.45 ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രും. ഇ​തേ​സ​മ​യം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് 15 ഓ​ടെ വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air India Expresskarippur aiport
News Summary - Kozhikode airport works; Air India Express will be earlier
Next Story