കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായപദ്ധതിക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഹയർ സെക്കന്ററി വിജയിച്ച സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ 'ഉയരേ -2026'-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫർവാനിയ ഗ്രീൻപെപ്പർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ രക്ഷാധികാരി റഊഫ് മശ്ഹൂർ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മൈത്രി, ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി, ട്രഷറർ അതുൽ ഒരുവമ്മൽ, 'ഉയരേ' കൺവീനർ റയീസ് സാലിഹ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായി.
കൊയിലാണ്ടി താലൂക്കിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പദ്ധതിയിൽ, മാനദണ്ഡങ്ങൾക്കനുസൃതമായി കോഴിക്കോട് ജില്ലയിലെ മറ്റ് വിദ്യാർത്ഥികൾക്കും അവസരമുണ്ടാകും. ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്കും, എൻട്രൻസ് പരീക്ഷകൾ റിപ്പീറ്റ് ചെയ്യുന്നവർക്കും പദ്ധതിയിലൂടെ സഹായം ലഭിക്കും. സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. പ്ലസ്-ടു മാർക്ക് ലിസ്റ്റ്, ഉപരിപഠന കോഴ്‌സിന്റെ വിവരങ്ങൾ, അഡ്രസ് ഫോൺ നമ്പർ എന്നിവയാണ് അടിസ്ഥാന രേഖകൾ. എൻട്രൻസ് പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവർ മുൻ എൻട്രൻസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

