കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഫാമിലി പിക്നിക്
text_fieldsകൊയിലാണ്ടി താലൂക്ക് അസോസിയേഷൻ അംഗങ്ങൾ ഫാമിലി പിക്നിക്കിൽ
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ‘ഹല ഉത്സവ്’ എന്ന പേരിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. കബദ് ഷാലയിൽ നടന്ന പരിപാടി ഷാഹുൽ ബേപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ റഊഫ് മഷ്ഹൂർ, ആർ.ബി. പ്രമോദ്, ബഷീർ ബാത്ത, സാജിത നസീർ, മനോജ് കുമാർ കാപ്പാട്, അനു സുൽഫി എന്നിവർ സംസാരിച്ചു. ഇഫ്താർ മീറ്റ് പോസ്റ്റർ കൺവീനർ സാദിഖ് തൈവളപ്പിലിന് നൽകി പ്രസിഡന്റ് മുസ്തഫ മൈത്രി പ്രകാശനം ചെയ്തു.
സുരക്ഷപദ്ധതിയുടെ ലാഭവിഹിതം രണ്ടാം ഗഡുവിന്റെ ഉദ്ഘാടനം ജോജി വർഗീസിന് നൽകി ഇല്യാസ് ബഹസ്സൻ നിർവഹിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ലൈവ് കിച്ചണും നടന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു. ജിനീഷ് നാരായണൻ, ഷമീം മണ്ടോളി, മാസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ സയ്യിദ് ഹാഷിം, നിസാർ ഇബ്രാഹിം, റിഹാബ് തൊണ്ടിയിൽ, മൻസൂർ മുണ്ടോത്ത്, റഷീദ് ഉള്ളിയേരി, ജഗത് ജ്യോതി, ജൻഷാദ്, സവാദ് മുത്താമ്പി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

