കൊയിലാണ്ടി താലൂക്ക് അസോ. ധനസഹായം കൈമാറി
text_fieldsകുട്ടിരാരിശ്ശൻകണ്ടി രവീന്ദ്രൻ കുടുംബസഹായ തുക കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പ്രസിഡൻറ് മൻസൂർ മുണ്ടോത്ത് കമ്മിറ്റി കൺവീനർ വേണുഗോപാൽ കാഞ്ഞിലശ്ശേരിക്ക് കൈമാറുന്നു
കുവൈറ്റ് സിറ്റി: കരൾ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കാഞ്ഞിലശ്ശേരി കുട്ടിരാരിശ്ശൻകണ്ടി രവീന്ദ്രെൻറ കുടുംബത്തിനുള്ള കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ധനസഹായം കൈമാറി.
കിടപ്പുരോഗികളായ പിതാവും മാതാവും ഒപ്പം ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു പെയിൻറിങ് തൊഴിലാളി ആയിരുന്ന രവീന്ദ്രൻ. രവീന്ദ്രെൻറ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഫണ്ട് സമാഹരിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ തുടങ്ങിയ കമ്മിറ്റിയുടെ കൺവീനർ വേണുഗോപാൽ കാഞ്ഞിലശ്ശേരിക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പ്രസിഡൻറ് മൻസൂർ മുണ്ടോത്ത് ആണ് തുക കൈമാറിയത്. നിലവിൽ ചികിത്സ സഹായ കമ്മിറ്റി കുടുംബസഹായ കമ്മിറ്റി എന്ന നിലക്കാണ് പ്രവർത്തിക്കുന്നത്. അസോസിയേഷൻ കൊയിലാണ്ടി കോഒാഡിനേറ്റർ ഇല്യാസ് ബഹസനും പങ്കെടുത്തു.

