കൊയിലാണ്ടി കൂട്ടം കുവൈത്ത് ചാപ്റ്റർ ‘വിദ്യാഭ്യാസ ഹസ്തം’
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി കുവൈത്ത് ചാപ്റ്റർ ‘വിദ്യാഭ്യാസ ഹസ്തം 2019’ വിതരണം കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. പ്ലസ്ടു പാസായി ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്കുള്ള സഹായവിതരണം മുഖ്യതിഥി കെ. മുരളീധരൻ എം.പി കുവൈത്ത് ചാപ്റ്റർ വൈസ് പ്രസിഡൻറ് റഷീദ് ഉേള്ള്യരിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്കിൽ നിന്നുള്ള ആറ് വിദ്യാർഥികൾ അടക്കം എട്ടുപേർക്കാണ് കുവൈത്ത് ചാപ്റ്റർ കമ്മിറ്റി ഇത്തവണ സാമ്പത്തിക സഹായം നൽകിയത്. എം.പിക്കുള്ള ഉപഹാരം കുവൈത്ത് രക്ഷാധികാരി റൗഫ് മഷൂർ കൈമാറി. കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ മുഖ്യപ്രഭാഷണം നടത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കുവൈത്ത് ചാപ്റ്റർ ആദ്യ ഗഡു തക്കാര മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറി.
വിദ്യാഭ്യാസ പദ്ധതി റിപ്പോർട്ട് ഇല്യാസ് ബഹസ്സൻ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി, കുവൈത്ത് ചാപ്റ്റർ പ്രതിനിധികളായ മുസ്തഫ മൈത്രി, പി.വി. നജീബ്, സാജിദ അലി, എ.കെ. റഷാദ്, അതുൽ ഒരുവമ്മൽ, കൊയിലാണ്ടി കൂട്ടം ഭാരവാഹികൾ ആയ സുകുമാരൻ മാസ്റ്റർ, ജസീർ കാപ്പാട്, ബാലൻ അമ്പാടി, അഹമ്മദ് മൂടാടി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ചാപ്റ്റർ സെക്രട്ടറി റഷീദ് മൂടാടിയൻ സ്വാഗതവും കുവൈത്ത് ചാപ്റ്റർ പ്രതിനിധി ജഗത് ജ്യോതി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
