നൃത്ത-സംഗീത വിരുന്നായി ‘കൊയിലാണ്ടി ഫെസ്റ്റ്’
text_fieldsകൊയിലാണ്ടി ഫെസ്റ്റിൽ അവതരിപ്പിച്ച ഒപ്പന
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷികം ‘കൊയിലാണ്ടി ഫെസ്റ്റ്- 2025’ നൃത്ത-സംഗീത പരിപാടികളോടെ ആഘോഷിച്ചു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. കുവൈത്തിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാരും അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളും ചേർന്നവതരിപ്പിച്ച കലാപരിപാടികളും നാട്ടിൽനിന്ന് എത്തിയ സിനിമ പിന്നണി അൻവർ സാദത്ത്, ക്രിസ്റ്റകല, ഷഹജ മലപ്പുറം എന്നിവരുടെ ഗാനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി.
സാംസ്കാരിക സമ്മേളനം ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഹെഡ് അസീം സേട്ട് സുലൈമാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുസ്തഫ മൈത്രി അധ്യക്ഷതവഹിച്ചു. സുവനീർ അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, ഷറഫ് ചോലക്ക് നൽകി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ഡോ.അബ്ദുള്ള ഹംസ അസോസിയേഷൻ കാരുണ്യം വിങ് കൺവീനർ റഷീദ് ഉള്ളിയേരിക്ക് കൈമാറി നിർവഹിച്ചു.
ദാറുൽ സലാം എജുക്കേഷൻ കമ്പനി ആക്ടിവിറ്റി ഡയറക്ടർ ടോബി മാത്യുവിനെ ആദരിച്ചു. അസോസിയേഷൻ രക്ഷാധികാരി റഊഫ് മഷ്ഹൂർ മെമന്റോ കൈമാറി. കൊയിലാണ്ടി ഫെസ്റ്റ് ബെസ്റ്റ് പെർഫോമർ അവാർഡ് വൈസ് പ്രസിഡന്റ് അനു സുൽഫിക്ക് രക്ഷാധികാരി പ്രമോദ് ആർ.ബി കൈമാറി.
മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് അക്കൗണ്ട്സ് മാനേജർ റഫീഖ്, ശരത് നായർ, ജയകുമാർ, സിബി ജോൺ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മുഹമ്മദ് സാഹിർ സ്വാഗതവും ട്രഷറർ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

