കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ വിദ്യാർഥികളെ ആദരിച്ചു
text_fieldsകൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം സാലിഹ് ബാത്ത ഫാത്തിമ മനാലിന് നൽകി ഉദ്‌ഘാടനം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ-പ്ലസ് നേടിയ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അംഗങ്ങളുടെ മക്കൾ, സഹോദരി-സഹോദരന്മാർ എന്നിവർക്ക് പുരസ്കാരം നൽകി.
എസ്.എസ്.എൽ.സി വിഭാഗത്തിൽ എം.എ. അബ്ദുൽ മജീദിന്റെ മകൾ ആയിഷ ഹൈഫ, റഷീദ് മണിയോത്തിന്റെ മകൾ ആയിഷ റെന, സവാദ് കൊയിലാണ്ടിയുടെ മകൾ നിദ സവാദ് എന്നിവരും, ഹയർ സെക്കൻഡറി വിഭാഗത്തിൽ സയ്യിദ് അഹമ്മദ് ഹൈദ്രോസിന്റെ മകൾ ഫാത്തിമ മനാൽ, മുസ്തഫ മണമലിന്റെ മകൻ മുഹമ്മദ് ഷാദിൽ, സി.പി. റഷീദിന്റെ മകൻ ആദിൽ ഷാൻ, ഹിദായത്തിന്റെ മകൻ മുഹമ്മദ് ഷിനാൻ എന്നിവർക്കാണ് അവാർഡ് നൽകിയത്. സാലിഹ് ബാത്ത വിതരണോദ്‌ഘാടനം നിർവഹിച്ചു.
മറ്റു അവാർഡുകൾ രക്ഷാധികാരി ഷാഹിദ് സിദ്ദീഖ്, ട്രഷറർ അക്‌ബർ ഊരള്ളൂർ, സെക്രട്ടറി സയ്യിദ് ഹാഷിം, കൊയിലാണ്ടി കോഓഡിനേറ്റർ ഇല്യാസ് ബഹസ്സൻ, സനു കൃഷ്ണൻ എന്നിവർ വിതരണം ചെയ്തു. സുശാന്ത് കുമാർ, എം.എ. അബ്ദുൽ മജീദ്, ഷാക്കിർ കൊയിലാണ്ടി, ഗഫൂർ മണമൽ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

