കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ‘ചാമ്പ്യൻസ് കപ്പ്’ പോസ്റ്റർ പ്രകാശനം
text_fieldsകൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ‘ചാമ്പ്യൻസ് കപ്പ്’ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ‘ചാമ്പ്യൻസ് കപ്പ് 2024’ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ പോസ്റ്റർ പ്രകാശനം ചെയ്തു. യു.എ.ഇ എക്സ്ചേഞ്ച് ഡിജിറ്റൽ ആൻഡ് മാർക്കറ്റിങ് മാനേജർ കാർവർണൻ മംഗലത്ത് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് സ്പോർട്സ് വിങ് കൺവീനർ ഷമീം മണ്ടോളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കൺവീനർ നിസാർ നന്തി മത്സരങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഫെബ്രുവരി 23ന് രാവിലെ 7.30 മുതൽ റിഗായ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കുവൈത്തിലെ പ്രമുഖ പതിനാല് ടീമുകൾ മാറ്റുരക്കും. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.

