ആഘോഷക്കൊഴുപ്പിൽ കൊയിലാണ്ടി ഫെസ്റ്റ്
text_fieldsഅബ്ബാസിയ: കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം കൊയിലാണ്ടി ഫെസ്റ്റ് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിൽ രക്ഷാധികാരി റൗഫ് മശൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ഷാഹിദ് സിദ്ദീഖ് ചാരിറ്റി പ്രഖ്യാപനം നടത്തി.
മുഖ്യാതിഥി ജാസി ഗിഫ്റ്റിനെ ബദർ അൽ സമ മെഡിക്കൽ കെയർ കൺട്രി ഹെഡ് അഷ്‌റഫ് അയ്യൂരും മറ്റൊരു അതിഥി സമദ് മിമിക്‌സിന് ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരിയും മൊമെേൻറാ നൽകി. സുവനീർ രക്ഷാധികാരി സാലിഹ് ബാത്തയിൽനിന്ന് ക്യൂസെവൻ മാനേജിങ് ഡയറക്ടർ ഹവാസ് എസ്. അബ്ബാസ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ബിസിനസ് രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് എം.എ. അബ്ദുൽ റഷീദ്, ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികവിന് സലിം കൊമ്മേരി, കലാരംഗത്തെ മികവിന് ഷാജഹാൻ കൊയിലണ്ടി, ബിജു മുചുകുന്ന്, കായികരംഗത്തെ മികവിന് മുഹമ്മദ് നാസിഹ് എന്നിവരെ ആദരിച്ചു. രക്ഷാധികാരികളായ രാജഗോപാൽ ഇടവലത്ത്, അബ്ദുൽ ഹാലിക്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ബി.ഇ.സി പ്രതിനിധി ബാബു ഫിലിപ്പ്, ലുലു എക്സ്ചേഞ്ച് പ്രതിനിധി സുധീഷ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. പാചക മത്സരത്തിൽ കമറുന്നിസ സക്കീറും ഷോബിജ ഓജിയും ഒന്നാം സമ്മാനം നേടി. ചിത്രരചനയിൽ ഫാത്തിമ സിദ്ദീഖും കീർത്തന രാകേഷും വിജയികളായി.
പ്രച്ഛന്നവേഷത്തിൽ ഹയ ഫാത്തിമ വിജയിയായി. മെഗാഷോയുടെ സംവിധായകൻ മനോജ് കാപ്പാടിന് ബഷീർ ബാത്തയും സുവനീർ ഡിസൈൻ ചെയ്ത സനു കൃഷ്ണന് ഷബീർ മണ്ടോളിയും ഉപഹാരം നൽകി. ജാസി ഗിഫ്റ്റിെൻറ നേതൃത്വത്തിൽ നടന്ന ഗാനമേളയും സമദ് മിമിക്സിെൻറ കോമഡിഷോയും ആഘോഷത്തിെൻറ മാറ്റുകൂട്ടി. ദിലീപ് അരയടത്ത് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
