കോവിഡ് 19: അവധിക്കാലത്ത് സ്കൂളുകൾ ഒാൺലൈൻ ക്ലാസ് നടത്തരുത്
text_fieldsകുവൈത്ത് സിറ്റി: അവധിക്കാലത്ത് ഒാൺലൈൻ ക്ലാസ് നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാ ലയം സ്കൂളുകൾക്ക് നിർദേശം നൽകി. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിർദേശം ബാധകമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ചില സ്കൂളുകൾ ഇതിനകം സ്വന്തം നിലക്ക് ഇത്തരം ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ക്ഷുഭിതരായ ചില രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി.
കോവിഡ്-19െൻറ പശ്ചാത്തലത്തിൽ കുവൈത്തിൽ മാർച്ച് 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഇത് രണ്ടാഴ്ചത്തേക്കുകൂടി നീട്ടുന്നത് അധികൃതരുടെ പരിഗണനയിലാണ്. നഷ്ടപ്പെടുന്ന ക്ലാസ് ദിവസങ്ങൾക്ക് പകരമായി ഇൗ വർഷം കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്കുശേഷമുള്ള അവധിക്കാലം ഒഴിവാക്കുന്നതുമാണ് വിദ്യാഭ്യാസ മന്ത്രാലയം പരിഗണിച്ചുവരുന്നത്. ഇതിന് വിരുദ്ധമായ ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ചില സ്വകാര്യ സ്കൂളുകൾ വെബ് സ്ട്രീമിങ് വഴി ക്ലാസുകൾ ആരംഭിക്കുകയായിരുന്നു. ഇത് ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുൽ മുഹ്സിൻ അൽ ഹുവൈലയുടെ നേരിട്ടുള്ള നിർദേശപ്രകാരം സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് മാനേജർ സനദ് അൽ മുതൈരി സ്കൂളുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
