Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right82കാരി വൈറസ്​...

82കാരി വൈറസ്​ മുക്​തയായി; ആരോഗ്യ മന്ത്രാലയത്തിന്​ അഭിമാനം

text_fields
bookmark_border
82കാരി വൈറസ്​ മുക്​തയായി; ആരോഗ്യ മന്ത്രാലയത്തിന്​ അഭിമാനം
cancel
camera_alt?????????????? ???. ???? ????? ????????
കുവൈത്ത് സിറ്റി: കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന 82 വയസ്സുള്ള സ്വദേശി വനിത രോഗമുക്തയായെന്ന്​ ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹ് വ്യക്തമാക്കി. കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ മികച്ച ചികിത്സയും പരിചരണവുമാണ്​ കോവിഡ്​ ബാധിതർക്ക്​ നൽകുന്നത്​. ഇതുവരെ രാജ്യത്ത്​ 73 പേരാണ് രോഗമുക്തി നേടിയത്. 13 പേർ മാത്രമാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. ഇതിൽ പത്തുപേർക്ക്​ ഗുരുതരാവസ്ഥയില്ല. ബാക്കി മൂന്നുപേർ പ്രായമായവരോ നേര​േത്തയുള്ള മറ്റ്​ അസുഖങ്ങൾ കാരണം പ്രയാസപ്പെടുന്നവരോ ആണ്​. 82കാരി കൊറോണ വൈറസിൽനിന്ന് സുഖം പ്രാപിച്ചുവെന്ന് ലബോറട്ടറി, റേഡിയോളജി പരിശോധനകളിൽ വ്യക്തമായെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇവരെ വീട്ടിലയക്കുമെന്നും മന്ത്രി അറിയിച്ചു. കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ ഇതുവരെ ആരും മരിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-kuwait-gulf news
Next Story