‘പാർട്ടൈം ഗാർഹികത്തൊഴിലാളികളെ നിയമിക്കരുത്’
text_fieldsകുവൈത്ത് സിറ്റി: പാർട്ടൈം ഗാർഹികത്തൊഴിലാളികളെ നിയമിക്കരുതെന്ന് സ്വദേശികളോടും വിദേശികളോടും താമസകാര്യ വകുപ്പ് ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധിക്കുന്നതിെൻറ ഭാഗമായാണ് മണിക്കൂര്‍ വേതന നിരക്കില്‍ ഗാര്‍ഹിക ജീവനക്കാരെ ജോലിക്കുവെക്കുന്നത് നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നിര്‍ദേശിച്ചത്.
പലയിടത്തും പോയി വരുന്ന ഇവർ വഴി വൈറസ് കുടുംബത്തിൽ എത്താൻ സാധ്യത ഏറെയാണ്. കൂടുതല്‍ പേരുമായി ഇടപഴകുന്നതു മൂലമാണ് ഇത്തരം ജോലിക്കാർ വഴി കോവിഡ് പടരാന്‍ സാധ്യതയേറുന്നത്. പൊതുവെ വിദ്യാഭ്യാസം കുറവായിരിക്കും ഇത്തരം തൊഴിലാളികൾക്ക്. വൈറസ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് വലിയ ധാരണ പലർക്കും ഉണ്ടാവില്ല. ഇവർ വഴി കുട്ടികളിലേക്ക് വൈറസ് എത്താൻ സാധ്യതയുണ്ടെന്നും താമസകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മേജർ ജനറല്‍ തലാല്‍ അൽ മഅറഫി വ്യക്തമാക്കി. പൊതുതാല്പര്യം സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുമായി രാജ്യനിവാസികൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
