Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ര​ടു​നി​യ​മം ത​യാ​ർ:...

ക​ര​ടു​നി​യ​മം ത​യാ​ർ: പ​ക​ർ​ച്ച​വ്യാ​ധി മ​റ​ച്ചു​വെ​ച്ചാ​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വ്

text_fields
bookmark_border
ക​ര​ടു​നി​യ​മം ത​യാ​ർ: പ​ക​ർ​ച്ച​വ്യാ​ധി മ​റ​ച്ചു​വെ​ച്ചാ​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വ്
cancel

കുവൈത്ത്​ സിറ്റി: പകർച്ചരോഗം മറച്ചുവെച്ച്​ മനഃപൂർവം രോഗവ്യാപനത്തിന്​ കാരണക്കാരനായാൽ കനത്ത ശിക്ഷ ഉറപ്പുവ രുത്തുന്ന രീതിയിൽ നിയമനിർമാണത്തിന്​ നീക്കം. അഞ്ചുവർഷം വരെ തടവും 10000 മുതൽ 50000 ദീനാർ വരെ പിഴയും കൽപിക്കുന്നതാണ് മി നിസ്​റ്റീരിയൽ കൗൺസിൽ അംഗീകരിച്ച​ കരടുനിയമം. കോവിഡ്​ 19 പ്രതിരോധത്തിന്​ സർക്കാർ സ്വീകരിക്കുന്ന നടപടികളോട്​ സഹകരിക്കാത്തവർക്കും കനത്ത ശിക്ഷ ശിപാർശ ചെയ്യുന്നതാണ്​ കരടുനിയമം.

നിയമം പ്രാബല്യത്തിലായാൽ ആറ്​ മാസം വരെ തടവും 10000 ദീനാർ മുതൽ 30000 ദീനാർ വരെ പിഴയും ആണ്​ ആരോഗ്യ സംരക്ഷണത്തിന്​ സഹകരിക്കാത്തവർക്ക്​ ലഭിക്കുക. നിർബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത്​ ഉൾപ്പെടെ ഇതി​​െൻറ പരിധിയിൽ വരും. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ വിവിധ മന്ത്രാലയങ്ങൾക്ക്​ 500 ദശലക്ഷം ദീനാറി​​െൻറ അധിക ബജറ്റ്​ വിഹിതം അനുവദിക്കാനും മിനിസ്​റ്റീരിയൽ കൗൺസിൽ ​യോഗം തീരുമാനിച്ചു. കോവിഡ്​ പ്രതിരോധത്തിന്​ വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രത്യേക ഫണ്ട്​ രൂപവത്​കരിക്കാനും തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-kuwait-gulf news
Next Story