കോവിഡ്-19 :ഒരാൾക്ക് കൂടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലത്തിന് കീഴിലു ള്ള മൂന്ന് നിരീക്ഷണ കേന്ദ്രങ്ങളില് നിലവിൽ താമസിക്കുന്നത് 906 പേർ. നിരീക്ഷണ കേന്ദ്ര ത്തിൽ താമസിക്കുന്നുവെന്നതിന് രോഗ ബാധിതരാണെന്ന് അർഥമില്ലെന്നും സുരക്ഷ ഉറപ്പാക ്കുന്നതിെൻറ ഭാഗമായി നിശ്ചിത ദിവസം പുറത്തുവിടാതിരിക്കുക മാത്രമാണെന്നും അധികൃത ർ വ്യക്തമാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതുവരെ 5000ത്തിലേറെ പേർക്ക് കൊറോണ വൈറ സ് പരിശോധന നടത്തി.
ഇത്രയും പേരെ പരിശോധിച്ചതിൽനിന്ന് 65 പേർക്ക് മാത്രമാണ് രോ ഗ ബാധ സ്ഥിരീകരിച്ചത്. സംശയത്തെ തുടർന്ന് നിരീക്ഷണ ക്യാമ്പിൽ പാർപ്പിച്ചവരിൽ പത്തു പേരെ ഇതിനകം 14 ദിവസത്തെ നിരീക്ഷണ കാലം കഴിഞ്ഞ് വിട്ടയച്ചതായും മന്ത്രാലയം വക്താവ് ഡ ോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. നിരവധി പേർക്ക് വീട്ടിൽ നിരീക്ഷണ കാലം നിർദേശിച്ചിട്ട ുണ്ട്. ഇവരെയും ക്യാമ്പിൽനിന്ന് വിട്ടയച്ചവരെയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നി രീക്ഷിക്കുന്നുണ്ട്. മൂന്നുപേർ മാത്രമാണ് െഎ.സി.യുവിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവർ ഭേദപ്പെട്ട ആരോഗ്യ നിലയിലാണുള്ളതെന്നും രണ്ടാഴ്ചയോടെ ഇവർ രോഗമുക്തരാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാനിൽനിന്ന് എത്തിച്ചവരെ ഖൈറാൻ റിസോർട്ടിലും ഇറാഖിൽനിന്ന് കൊണ്ടുവന്നവരെ ജൂൺ റിസോർട്ടിലും തായ്ലാൻഡിൽനിന്ന് കൊണ്ടുവന്നവരെ അൽകൂത്ത് ബീച്ച് ഹോട്ടലിലുമാണ് പാർപ്പിച്ചിരിക്കുന്നത്.
ഒരാൾ രോഗമുക്തി നേടി
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 65 ആയി.
ഇറാനിൽനിന്ന് കൊണ്ടുവന്ന് ഖൈറാനിലെ ക്യാമ്പിൽ പാർപ്പിച്ച 64 പേർക്കും അസർബൈജാനിൽനിന്ന് യു.എ.ഇ വഴി കുവൈത്തിലെത്തിയ ഇൗജിപ്ത് പൗരനുമാണ് കൊറോണ വൈറസ് ബാധിച്ചത്. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണ് ഇക്കാര്യം. നേരത്തേ വൈറസ് ബാധിച്ച ഒരാളെ രോഗമുക്തി നേടി തിരിച്ചയച്ചിരുന്നു.
വൈറസ് ബാധിച്ച ഇൗജിപ്തുകാരനും നിരീക്ഷണ ക്യാമ്പിൽ തന്നെയാണുള്ളത്. ഇറാനിൽ നിന്നല്ലാത്ത മറ്റൊരു രാജ്യത്തുനിന്നും എത്തിയ ഒരാൾക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. എങ്കിലും ക്യാമ്പിന് പുറത്ത് വൈറസ് എത്തിയെന്ന നിലയിലുള്ള ആശങ്കക്ക് ഇപ്പോൾ കാരണമില്ല. കൊറോണ വൈറസ് ബാധിത പ്രദേശത്തേക്ക് യാത്ര ചെയ്തതിനാൽ ഇൗജിപ്തുകാരനെ ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി വിഭാഗം പരിശോധിക്കുകയും നിരീക്ഷണത്തിൽ സൂക്ഷിക്കുകയുമായിരുന്നു. നിരീക്ഷണ കാലത്തിൽ രോഗലക്ഷണം കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാജ്യത്തിന് പുറത്തുള്ളവർക്കും വിസ പുതുക്കാൻ അവസരം
കുവൈത്ത് സിറ്റി: കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കുവൈത്ത് പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇഖാമ പുതുക്കാൻ ആഭ്യന്തര മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി. സ്വകാര്യ മേഖല ജീവനക്കാരുടെയും ഗാർഹിക ജോലിക്കാരുടെയും ഇഖാമ തൊഴിലാളികൾ നാട്ടിലാണെങ്കിലും പുതുക്കാൻ അനുവദിക്കുമെന്ന് താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫി അറിയിച്ചു. വിമാനയാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളിയുടെ ഇഖാമ തൊഴിലാളി നാട്ടിലാണെങ്കിൽ സ്ഥാപനത്തിെൻറ സ്പോൺസർ, പബ്ലിക് റിലേഷൻ ഓഫിസർ എന്നിവർക്ക് താമസകാര്യ വകുപ്പിലെത്തി പുതുക്കാവുന്നതാണ്. മാൻപവർ അതോറിറ്റിയിൽനിന്ന് വർക്ക് പെർമിറ്റ് പുതുക്കി വാങ്ങിയ ശേഷമാണ് ഇഖാമ പുതുക്കാൻ അപേക്ഷ നൽകേണ്ടത്.
ഗാർഹിക ത്തൊഴിലാളികളുടെ ഇഖാമയും സ്പോൺസർക്ക് പുതുക്കാൻ സാധിക്കും. എന്നാൽ, തൊഴിലാളിയുടെ പാസ്പോർട്ടിൽ മതിയായ കാലാവധി ഉണ്ടായിരിക്കണം. ആശ്രിത വിസയിൽ ഉള്ളവരുടെ ഇഖാമയും ഇങ്ങനെ പുതുക്കാൻ സാധിക്കും. ആശ്രിത വിസയിലുള്ളവരുടെ സ്പോൺസർ നാട്ടിലാണെങ്കിൽ കുടുംബാംഗങ്ങൾക്ക് താൽക്കാലിക ഇഖാമ അനുവദിക്കും. അതോടൊപ്പം സന്ദർശക വിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിയാറായവർക്ക് രണ്ടുമാസം വിസ കാലാവധി നീട്ടി നൽകുന്നതാണ്. ആറുമാസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കേണ്ടി വന്നവർക്കു നിലവിലെ സാഹചര്യത്തിൽ മൂന്നു മാസത്തെ അവധി അപേക്ഷ നൽകാനുള്ള സൗകര്യവും താമസകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തിെൻറ പി.ആർ.ഒ വഴിയാണ് അവധി അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ത്യ, ലബനാൻ ശ്രീലങ്ക, ഫിലിപ്പീൻസ്, ചൈന, ഹോങ്കോങ്, ഇറാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്ലൻഡ്, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇളവ് അനുവദിച്ചത്.
കൂടുതൽ രാജ്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് എം.പി
കുവൈത്ത് സിറ്റി: വൈറസ് ബാധിത പ്രദേശങ്ങളായ കൂടുതൽ രാജ്യങ്ങൾക്ക് കുവൈത്തിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്ന് അബ്ദുൽ കരീം അൽ കൻദരി എം.പി ആവശ്യപ്പെട്ടു. നിലവിൽ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ മാത്രമല്ല കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യനിവാസികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ കൂടുതൽ രാജ്യക്കാർക്ക് തൽക്കാലത്തേക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുകയോ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുകയോ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഇൗജിപ്തിലുള്ള കുവൈത്തി വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന് ഹമൂദ് അൽ ഖുദൈർ എം.പി ആവശ്യപ്പെട്ടു. 350 കുവൈത്തികളെ ഇൗജിപ്തിൽനിന്ന് കൊണ്ടുവരാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.
10 രാജ്യങ്ങളിൽനിന്ന് വരുന്നവർ ഹെൽത്ത് സെൻററിൽ എത്തണം
കുവൈത്ത് സിറ്റി: ഇന്ത്യയടക്കം 10 രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ വരുന്നവർ 72 മണിക്കൂറിനകം ഹെൽത്ത് സെൻററിൽ റിപ്പോർട്ട് ചെയ്യണം. വിമാനത്താവളത്തിൽനിന്ന് നൽകുന്ന കാർഡിൽ പറഞ്ഞ ഹെൽത്ത് സെൻററിൽ എത്തിയാണ് രോഗ ബാധിതരല്ലെന്ന് തെളിയിക്കേണ്ടത്. കോവിഡ്-19 വ്യാപകമായ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. നിർദേശം ലംഘിച്ചാൽ ഒരുമാസം വരെ തടവുശിക്ഷയും 50 ദീനാർ വരെ പിഴയും ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഇൗജിപ്ത്, സിറിയ, ശ്രീലങ്ക, ലബനാൻ, അസർബൈജാൻ, തുർക്കി, ജോർജിയ എന്നീ രാജ്യക്കാർക്കാണ് ഉത്തരവ് ബാധകം. ഇതിൽ ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ, ലബനാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ കുവൈത്തിലേക്ക് വരാൻ കഴിയുന്നില്ല. ഇൗ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ യാത്രചെയ്ത മറ്റു രാജ്യക്കാർക്കും വിലക്ക് ബാധകമാണ്. കുവൈത്ത് പൗരൻ, അടുത്ത കുടുംബാംഗങ്ങൾ, സ്പോൺസറോടൊപ്പം വരുന്ന ഗാർഹികത്തൊഴിലാളി എന്നിവർക്ക് ആവശ്യമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കുന്നു. മാർച്ച് 13ന് ഇൗ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
