Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​:വിദേശ...

കോവിഡ്​:വിദേശ രാജ്യങ്ങളിലുള്ള കുവൈത്തികൾ തിരി​െച്ചത്തണം

text_fields
bookmark_border
കോവിഡ്​:വിദേശ രാജ്യങ്ങളിലുള്ള കുവൈത്തികൾ തിരി​െച്ചത്തണം
cancel
camera_alt?????????? ?????????????? ?????????????? ?????????????????????????? ????????? ????????????? ???????????? ??????? ????????????????????? ???. ???????? ??? ????????? ?????????????????? ??????????????????????

കു​വൈ​ത്ത്​ സി​റ്റി: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​യ സ്വ​ദേ​ശ ി​ക​ൾ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന്​ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. കോ​വി​ഡ്​ വൈ​റ​സ്​ ലോ​ക​ത്താ​ ക​മാ​നം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സ​ലാ​ഹും വി​ദേ​ശ​കാ​ര്യ മ​ന്ത ്രാ​ല​യ​വും​ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​ത്. പ​ര​മാ​വ​ധി വി​ദേ​ശ യാ​ത്ര ഒ​ഴി​വാ​ക്ക​ണം. വി​ദേ​ശ​ത്തു​ള്ള ക ു​വൈ​ത്തി​ക​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​​​െൻറ ഭാ​ഗ​ മാ​യാ​ണ്​ അ​വ​രെ തി​രി​ച്ചു​വി​ളി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ ത്തി​ക​ൾ​ക്ക്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്രാ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സി​വി​ല്‍ ഐ.​ഡി കാ​ര്‍ഡു​ പ​യോ​ഗി​ച്ച്​ കു​വൈ​ത്തി​ക​ള്‍ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര പോ​കു​ന്ന​തും ജി.​സി.​സി രാ​ജ്യ​ങ് ങ​ളി​ലെ പൗ​ര​ന്മാ​ർ കു​വൈ​ത്തി​ലേ​ക്കു വ​രു​ന്ന​തും താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്ത​ലാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്ക​ണം യാ​ത്ര​യെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഏ​തൊ​ക്കെ രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്​​തു എ​ന്ന്​ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. നി​ല​വി​ല്‍ സി​വി​ല്‍ ഐ.​ഡി​യു​മാ​യി പു​റ​ത്തേ​ക്കു പോ​യ​വ​ര്‍ക്കും കു​വൈ​ത്തി​ല്‍ ക​ഴി​യു​ന്ന ജി.​സി.​സി പൗ​ര​ന്മാ​ര്‍ക്കും​ ഈ ​നി​യ​മം ബാ​ധ​ക​മ​ല്ല.


അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കു​വൈ​ത്തി​ൽ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​സു​ഖം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ബു​തൈ​ന അ​ൽ മു​ധാ​ഫ്​ അ​റി​യി​ച്ചു. ഇ​തോ​ടെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 45 ആ​യി. 1675 പേ​രെ​യാ​ണ്​ ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​ദ്യ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി 43 പേ​രി​ൽ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ല്ലാ​വ​രും ഇ​റാ​നി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​വ​രെ ഖൈ​റാ​ൻ റ​ി​സോ​ർ​ട്ടി​ലാ​ണ്​ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ പ​റ​ഞ്ഞു. റി​സോ​ർ​ട്ടി​ന്​ പു​റ​ത്തു​ള്ള ആ​ർ​ക്കും കോ​വി​ഡ്​ റി​​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​ രാ​ജ്യം.
വ്യാ​ജ വാ​ർ​ത്ത നി​ഷേ​ധി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ്​ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം അ​ധി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​രി​ച്ച വ്യാ​ജ വാ​ര്‍ത്ത ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. ചി​ല സൈ​റ്റു​ക​ളി​ലാ​യി​രു​ന്നു ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്ന​ത്. 126 പേ​ര്‍ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വാ​ര്‍ത്ത​ക​ളും വി​വ​ര​ങ്ങ​ളും മാ​ത്ര​മേ സ്വീ​ക​രി​ക്കാ​വൂ എ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോവിഡ്​ -19 വൈറസ്​ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ഖൈറാൻ റിസോർട്ടിൽ ആരോഗ്യ മന്ത്രാലയം അധികൃതർ എത്തിയപ്പോൾ

സൈ​നി​ക വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അ​വ​ധിമാ​ര്‍ച്ച് ഒ​ന്നു മു​ത​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ കു​വൈ​ത്തി​ലെ സൈ​നി​ക വി​ദ്യാ​ല​യ​ങ്ങ​ള്‍ക്കും അ​വ​ധി കൊ​ടു​ത്തു. അ​ലി അ​ല്‍ സ​ബാ​ഹ് സൈ​നി​ക കോ​ള​ജ്, അ​ല്‍ അ​ഗ്‌​റാ​ര്‍ സൈ​നി​ക സ്‌​കൂ​ള്‍, നാ​ഷ​ന​ല്‍ മി​ലി​റ്റ​റി സ​ർ​വി​സ് ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തേ കു​വൈ​ത്തി​ലെ സാ​ധാ​ര​ണ സ്‌​കൂ​ളു​ക​ള്‍ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.കാ​യി​ക പ​രി​പാ​ടി​ക​ൾ മാ​റ്റി ര​ണ്ടാ​ഴ്​​ച​ത്തേ​ക്കു​ള്ള കാ​യി​ക പ​രി​പാ​ടി​ക​ൾ കു​വൈ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ മാ​റ്റി​വെ​ച്ച​താ​യി യു​വ​ജ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ജാ​ബ്രി അ​റി​യി​ച്ചു. കോ​വി​ഡ്​ ബാ​ധ​യു​ടെ സ്​​ഥി​തി അ​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​വ​യു​ടെ ന​ട​ത്തി​പ്പ്​ തീ​രു​മാ​നി​ക്കു​ക. മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച ര​ണ്ടാ​ഴ്​​ച​ത്തെ സ​മ​യ​ത്തി​ന്​ ശേ​ഷം സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും. അ​തി​ന്​ ശേ​ഷം പു​തി​യ ​ഷെ​ഡ്യൂ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പരിശോധന നടത്താൻ പ്രത്യേക സമിതി
കുവൈത്ത് സിറ്റി: കോവിഡ്​ വൈറസില്‍ നിന്ന്​ ജനങ്ങളെ സംരക്ഷിക്കുന്നതിന്​ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും കോഓപറേറ്റിവ് സൊസൈറ്റി കേന്ദ്രീകരിച്ച്​ പരിശോധന നടത്തുന്നതിന്​ സാമൂഹിക വകുപ്പ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്​ദുല്‍ അസീസ് ഷുഐബ്​ പ്ര​േത്യക കമ്മിറ്റി രൂപവത്​കരിച്ചു. കോഓപറേറ്റിവ് സൊസൈറ്റി അണ്ടര്‍ സെക്രട്ടറി മന്‍സുര്‍ ഗരീബ് ഹാജിയുടെ നേതൃത്വത്തില്‍ ആറംഗ ടീമിനെയാണ് രൂപപ്പെടുത്തിയത്. സാമൂഹിക വകുപ്പ് മന്ത്രി മര്‍യം അഖീലി​​​െൻറ പ്രത്യേക നിർദേശത്തെ തുടര്‍ന്നാണ് സമിതി രൂപവത്​കരണം. വരുംദിവസങ്ങളില്‍ സംഘം കോഓപറേറ്റിവ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തുമെന്ന്​ അധികൃതര്‍ അറിയിച്ചു.

മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​വു​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​
കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ എ​ല്ലാ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ കു​വൈ​ത്ത്​ നി​ർ​ദേ​ശം ന​ൽ​കി. ജീ​വ​ന​ക്കാ​രു​ടെ​യും ബാ​ങ്കി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ്​ തീ​രു​മാ​നം. ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും അ​ണു​മു​ക്​​ത വ​സ്​​തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യ​ണം. മാ​സ്​​ക്​, ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ല്ലാ എ.​ടി.​എം കൗ​ണ്ട​റു​ക​ളി​ലും എ​ത്തി​ക്ക​ണം. എ.​ടി.​എം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ മു​മ്പും ശേ​ഷ​വും ഇ​ത്​ ഉ​പ​യോ​ഗി​ക്ക​ണം. സ്​​പ​ർ​ശ​ന​ത്തി​ലൂ​ടെ വൈ​റ​സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​നാ​ണ്​ ഇ​ത്ത​രം മു​ൻ​ക​രു​ത​ലെ​ടു​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ പ​ര​മാ​വ​ധി ഇ-​ബാ​ങ്കി​ങ്​ ഉ​പ​േ​യാ​ഗി​ക്ക​ണം. ഇ​ക്കാ​ര്യം ബാ​ങ്ക്​ അ​ധി​കൃ​ത​ർ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഇ​ത്ത​രം സൗ​ക​ര്യ​മി​ല്ലാ​ത്ത സ്​​ഥ​ല​ങ്ങ​ളി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം. നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കു​റ​ച്ച്​ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ബാ​ങ്കു​ക​ൾ ബോ​ധ​വ​ത്​​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ കു​വൈ​ത്ത്​ നി​ർ​ദേ​ശം ന​ൽ​കി.

ഇറാനിൽനിന്ന്​ 22 പേരെക്കൂടി എത്തിച്ചു
കു​വൈ​ത്ത് സി​റ്റി: ഇ​റാ​നി​ലെ ഷീ​റാ​സി​ലു​ണ്ടാ​യി​രു​ന്ന 22 കു​വൈ​ത്തി​ക​ളെ ഖ​ത്ത​ർ വ​ഴി കു​വൈ​ത്തി​ലെ​ത്തി​ച്ചു.
ഖ​ത്ത​ർ എ​യ​ർ​വേ​സി​​െൻറ വി​മാ​ന​ത്തി​ലാ​ണ്​ ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രെ പ​രി​ശോ​ധി​ച്ചെ​ന്നും വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി​യി​​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ങ്കി​ലും, ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ച്ച​ത്​ ഖ​ത്ത​റി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഷീ​റാ​സി​ലെ ഇ​റാ​നി​ക​ളും ഇ​തി​നു​വേ​ണ്ടി സ​ഹാ​യം ചെ​യ്തു. മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍ ഇ​റാ​നി​ലെ കു​വൈ​ത്ത് ന​യ​ത​ന്ത്ര​ജ്ഞ​രാ​ണെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-kuwait-gulf news
Next Story