തടവുകാരന് കോവിഡെന്ന് വ്യാജ വാർത്ത
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കോവിഡ്-19 ബാധിച്ചെന്ന് വ്യാജ പ്രചാരണം. സമൂഹമാധ്യമങ ്ങളില്‍ പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. തടവുകാരുടെ ആരോഗ്യസംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നൂറുകണക്കിന് തടവുകാരെ കഴിഞ്ഞ ആഴ്ചകളിൽ വിട്ടയച്ചിരുന്നു.
ചിലരെ നാടുകടത്തിയപ്പോൾ ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കുവൈത്തിൽതന്നെ മോചിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധഭാഗമായി ജയിലിലെ തിരക്ക് കുറക്കാനാണ് തടവുകാരെ മോചിപ്പിച്ചത്. പുതിയ തടവുകാരെ നിലവിലുള്ളവരുമായി ഇടകലർത്തുന്നില്ല. അവരെ പ്രത്യേകം പാർപ്പിക്കുകയാണ്. നിശ്ചിത ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്. ജയിലിൽനിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്ന ഘട്ടത്തിലും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
