Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ മരണം: 122...

കോവിഡ്​ മരണം: 122 ഇന്ത്യക്കാരുടെ ആശ്രിതർക്ക്​ ഒരു ലക്ഷം രൂപ നൽകി

text_fields
bookmark_border
കോവിഡ്​ മരണം: 122 ഇന്ത്യക്കാരുടെ ആശ്രിതർക്ക്​ ഒരു ലക്ഷം രൂപ നൽകി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച നി​ർ​ധ​ന​രാ​യ 122 ഇ​ന്ത്യ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ധ​നം ന​ൽ​കി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഗ്രൂ​പ്പി​െൻറ സ​ഹാ​യ​ത്തോ​ടെ ഒ​രു​ല​ക്ഷം രൂ​പ വീ​ത​മാ​ണ് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്തി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഗ്രൂ​പ്പി​െൻറ പ്ര​വ​ർ​ത്ത​നം ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. ജൂ​ലൈ 28ന്​ ​എം​ബ​സി​യി​ൽ ന​ട​ന്ന ഒാ​പ​ൺ ഹൗ​സി​ലാ​ണ്​ അം​ബാ​സ​ഡ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. എം​ബ​സി​യി​ലെ മൂ​ന്ന്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒാ​രോ കേ​സു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ്​ ഗു​ണ​ഭോ​ക്​​താ​ക്ക​ളെ ക​​ണ്ടെ​ത്തി​യ​ത്. കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച 560ലേ​റെ ഇ​ന്ത്യ​ക്കാ​രു​ടെ ഫ​യ​ലു​ക​ൾ പ​ഠി​ക്കു​ന്ന​ത്​ ഭാ​രി​ച്ച പ​ണി​യാ​ണ്. അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ത​ന്നെ​യാ​ണ്​ സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന​ത്​ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​നാ​ൽ സൂ​ക്ഷ്​​മ​ത​യോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

120 ദീ​നാ​റി​ൽ കു​റ​വ്​ ശ​മ്പ​ളം ഉ​ണ്ടാ​യി​രു​ന്ന കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​രു​ടെ​യും ആ​ശ്രി​ത​ർ​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ല, 120 ദീ​നാ​റി​ൽ കു​റ​വ്​ ശ​മ്പ​ള​മു​ള്ള കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച മു​ഴു​വ​ൻ​പേ​ർ​ക്കും സ​ഹാ​യം ല​ഭി​ക്കും. കു​വൈ​ത്തി​ലെ സ​ഹാ​യ​ധ​ന പ്ര​ഖ്യാ​പ​നം വ​ലി​യ​തോ​തി​ൽ അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. മ​റ്റു രാ​ഷ്​​ട്ര​ങ്ങ​ളി​ലും പ്ര​വാ​സി​ക​ൾ ഇ​ത്ത​ര​ത്തി​ൽ ആ​വ​ശ്യം ശ​ക്​​ത​മാ​യി ഉ​ന്ന​യി​ച്ചു​തു​ട​ങ്ങി. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും അം​ബാ​സ​ഡ​റെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​ത​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kovid death
News Summary - Kovid death: Rs 1 lakh paid to dependents of 122 Indians
Next Story