Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 698 പേർക്കുകൂടി കോവിഡ്​; 538 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ഇനി ചികിത്സയിൽ 7485 പേർ; മൂന്നുമരണം
കുവൈത്തിൽ 698 പേർക്കുകൂടി കോവിഡ്​; 538 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 698 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 1,09,441 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 538 പേർ ഉൾപ്പെടെ 1,01,314 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 642 ആയി. ബാക്കി 7485 പേരാണ്​ ചികിത്സയിലുള്ളത്​. 129 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4120 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

അഹ്​മദി ഹെൽത്ത്​​ ഡിസ്​ട്രിക്​ടിൽ 180 പേർ, ഹവല്ലി ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 161 പേർ, ഫർവാനിയ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 130 പേർ, കാപിറ്റൽ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 114 പേർ, ജഹ്​റ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 113 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story