Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: 1157 കേസുകൾ;...

കോവിഡ്​: 1157 കേസുകൾ; 1045 രോഗമുക്​തി; എട്ടുമരണം

text_fields
bookmark_border
കോവിഡ്​: 1157 കേസുകൾ; 1045 രോഗമുക്​തി; എട്ടുമരണം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച 1157 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 2,03,055 പേ​ർ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച 1045 പേ​ർ ഉ​ൾ​പ്പെ​ടെ 1,88,167 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്​​തി നേ​ടി. ബാ​ക്കി 13,747 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 181 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. ​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ വ​ർ​ധി​ച്ചു. ചൊ​വ്വാ​ഴ്​​ച 7760 പേ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 18,67,338 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ട്ട്​​ മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​കെ 1141 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്​​ച​യെ അ​പേ​ക്ഷി​ച്ച്​ ഇൗ ​ആ​ഴ്​​ച കേ​സ്​ നി​ര​ക്ക്​ കു​റ​ഞ്ഞ​ത്​ പ്ര​തീ​ക്ഷ​ക്ക്​ വ​ക ന​ൽ​കു​ന്നു. അ​തേ​സ​മ​യം, മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞി​ട്ടി​ല്ല.

ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്. ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ വ​രു​ന്ന ആ​ഴ്​​ച​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ടാ​ക്കു​മോ എ​ന്നാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്​​ച കോ​വി​ഡ്​ കേ​സു​ക​ൾ തു​ട​ർ​ച്ച​യാ​യി നാ​ലു​ദി​വ​സം സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ ഭേ​ദി​ച്ച്​ കു​തി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ പി​ന്നീ​ട്​ അ​ൽ​പം കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​ളു​ക​ൾ കൂ​ടി​വ​രു​ന്ന​ത്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞു​വ​രു​ക​യാ​ണ്. 35 ശ​ത​മാ​ന​ത്തി​നു​​മേ​ൽ ഇ​തി​ന​കം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഇ​തേ​നി​ല​യി​ൽ വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം സ്ഥി​തി ഗു​രു​ത​ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid updates
Next Story