വർണാഭമായി ‘കോട്ടയം ഫെസ്റ്റ്- 2023’
text_fieldsകോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഏഴാം വാർഷികം തിരുവഞ്ചൂർ രാധാകൃഷ്ണൻ
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഏഴാം വാർഷികം ‘കോട്ടയം ഫെസ്റ്റ്- 2023’ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വർണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ച ആഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞു. മെഡ്സ് മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അലി, രക്ഷാധികാരി ജിയോ തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സി.എസ്. ബത്തർ, പ്രോഗ്രാം കൺവീനർ ഡോജി മാത്യു, വനിത ചെയർപേഴ്സൻ സിനി നിജിൻ, ബാലവേദി ചെയർപേഴ്സൻ നക്ഷത്ര ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു. ബി.ഇ.സി എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, ബിസിനസ് ഹെഡ് രാംദാസ് നായർ എന്നിവർ പങ്കെടുത്തു. കോവിഡ് കാലത്ത് നിസ്വാർഥ സേവനമനുഷ്ഠിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സുവനീർ കൺവീനർ ജിത്തു തോമസ് ആദ്യ കോപ്പി തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ട്രഷറർ സുമേഷ് ടി. സുരേഷ് നന്ദി പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ്. മേനോൻ, അരുൺ ഗോപൻ, കീ ബോർഡിസ്റ്റ് ഗൗതം വിൻസെന്റ്, വയലിനിസ്റ്റ് ഷിമോൺ ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക് ലൈവ് ഷോ, സംക്രാന്തി നസീർ അവതരിപ്പിച്ച കോമഡിഷോ, ഡി.കെ ഡാൻസ്, നൂരുപധ്വനി ഡാൻസ് സ്കൂൾ എന്നിവരുടെ നൃത്താവിഷ്കാരം, മെഡ്സ് മെഡിക്കൽ ഗ്രൂപ് അവതരിപ്പിച്ച ഡാൻസ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. സിന്ധു സുരേന്ദ്രൻ അവതാരകയായി.
അരുൺ രവി, രതീഷ് കുമ്പളത്ത്, സുബിൻ ജോർജ്, നിജിൻ ബേബി, കെ.വി.വിജോ, കെ.ജെ.ജോസഫ്, ഭൂപേഷ് തുളസീധരൻ, പ്രിയ ജാഗ്രത്, ജിജോ കുര്യൻ, പ്രസാദ് നായർ, ജിത്തു തോമസ്, ബീന വർഗീസ്, സിറിൽ ജോസഫ്, അനിൽ കുറവിലങ്ങാട്, പ്രജിത്ത് പ്രസാദ്, റോബിൻ ലൂയിസ്, ജോജോ ജോർജ്, ഷൈജു എബ്രഹാം, ഷൈൻ ജോർജ്, പ്രദീപ് കുമാർ, ആയിഷ ഗോപിനാഥ്, രജിത വിനോദ്, ശ്രീകാന്ത് സോമൻ, സിജോ കുര്യൻ, സിബി പീറ്റർ, അക്ഷയ് രാജ്, ദീപു ഗോപാലകൃഷ്ണൻ, ബിനിൽ എബ്രഹാം, ബിജു കെ. ജോൺ, ബിജു കാലായിൽ, വിപിൻ നായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

